രജനികാന്തിന്‍റെ 'കബലി' ; ട്രെയിലര്‍ മെയ്‌ 1 ന്

രജനികാന്ത് നായകനാകുന്ന 'കബലി'യുടെ ട്രെയിലര്‍ മെയ്‌ 1 ന് പ്രേക്ഷകരുടെ മുന്നിലെത്തും. കബലിയുടെ നിര്‍മ്മാതാവായ കലൈപുലി.എസ്.താനു ആണ് വിവരം തന്റെ...

രജനികാന്തിന്‍റെ

uturu

രജനികാന്ത് നായകനാകുന്ന 'കബലി'യുടെ ട്രെയിലര്‍ മെയ്‌ 1 ന് പ്രേക്ഷകരുടെ മുന്നിലെത്തും. കബലിയുടെ നിര്‍മ്മാതാവായ കലൈപുലി.എസ്.താനു ആണ് വിവരം തന്റെ ട്വിറ്റെര്‍ പേജില്‍ കുറിച്ചത്.

വിജയ്‌ നായകനായി വിഷുദിനം റിലീസ് ചെയ്ത 'തെറി' എന്ന ചിത്രത്തോടൊപ്പം കബലിയുടെ ട്രെയിലറും റിലീസ് ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നും ട്രെയിലര്‍ റിലീസിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന 'കബലി'യുടെ ചിത്രീകരണം മലേഷ്യയില്‍  പൂര്‍ത്തിയായികഴിഞ്ഞു. രജനിയെക്കൂടാതെ ബോളിവുഡ് നടി രാധിക ആപ്തെ, കിഷോര്‍, ധന്സിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 'മദ്രാസ്‌', 'ആട്ടകഥ' തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ രഞ്ജിത്ത് ആണ് കബലിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.