'ജംഗിള്‍ബുക്ക്‌' രണ്ടാം ഭാഗം ഒരുങ്ങുന്നു

ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'ജംഗിള്‍ബുക്ക്‌' രണ്ടാം ഭാഗം വരുന്നു. ജോണ്‍ ഫാവ്രു സംവിധാനം ചെയ്ത...

junglebook

ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'ജംഗിള്‍ബുക്ക്‌' രണ്ടാം ഭാഗം വരുന്നു. ജോണ്‍ ഫാവ്രു സംവിധാനം ചെയ്ത 'ജംഗിള്‍ബുക്ക്‌' ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

ജംഗിള്‍ബുക്ക്‌ രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം നിര്‍മ്മാതാക്കളായ വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് അധികൃതര്‍ തന്നെയാണ് പുറത്ത് വിട്ടത്. റുഡ്യാഡ് കിപ്ലിങ്ങിന്‍റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത ജംഗിള്‍ബുക്ക്‌ ലൈവ് ആക്ഷന്‍ വിഭാഗത്തില്‍ ഉള്പ്പെടുന്നതാണ്. ഇന്ത്യന്‍ വംശജനായ നീല്‍ സേഥിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മൌഗ്ലിയെ അവതരിപ്പിക്കുന്നത്‌.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്ഷം ആരംഭിക്കും എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത.