'ജംഗിള്‍ബുക്കി'ന് ഇന്ത്യയില്‍ മികച്ച തുടക്കം

കഴിഞ്ഞ ദിവസം  റിലീസ് ചെയ്ത ചിത്രം 'ജംഗിള്‍ ബുക്ക്' ഇന്ത്യയിലെ തീയറ്ററുകളില്‍ മികച്ച പ്രതികരണം  നേടി മുന്നേറുകയാണ്. കുട്ടികളെയും മുതിര്‍ന്നവരെയും...

mougli

കഴിഞ്ഞ ദിവസം  റിലീസ് ചെയ്ത ചിത്രം 'ജംഗിള്‍ ബുക്ക്' ഇന്ത്യയിലെ തീയറ്ററുകളില്‍ മികച്ച പ്രതികരണം  നേടി മുന്നേറുകയാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന ചിത്രം റിലീസ് ചെയ്തു ആദ്യ  ദിനം  തന്നെ  9 കോടിയാണ്  ഇന്ത്യയിലെ തീയറ്ററുകളില്‍ നിന്നും കളക്റ്റ് ചെയ്തിരിക്കുന്നത്.

ജോന്‍ ഫാവ്രു സംവിധാനം ചെയ്ത ലൈവ് ആക്ഷന്‍ ചിത്രം വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. റുഡ്യാര്‍ഡ്‌ കിപ്ലിംഗിന്റെ അതെ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ മൌഗ്ലിയെ അവതരിപ്പിക്കുന്നത്‌ ഇന്ത്യന്‍ വംശജനായ നീല്‍ സേഥിയാണ്. നീല്‍ സേഥിയുടെ പ്രകടനത്തെ പ്പറ്റി മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും നിരൂപകരും പ്രകടിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പില്‍ മൃഗങ്ങളുടെ കഥാപാത്രങ്ങള്‍ പലത്തിനും   ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് താരങ്ങളാണ് എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. പ്രിയങ്ക ചോപ്ര, ഓം പുരി, ഷെഫാലി ഷാ, ഇര്‍ഫാന്‍ ഖാന്‍, നസറുദ്ദീന്‍ ഷാ തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി ശബ്ദം നല്‍കിയ താരങ്ങളില്‍ പ്രമുഖര്‍.