ആറ് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഎസ്എസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഎസ്എസ്. ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ജെഎസ്എസ് തീരുമാനം. ഏതൊക്കെ...

ആറ് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഎസ്എസ്

gauriyamma

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഎസ്എസ്. ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ജെഎസ്എസ് തീരുമാനം. ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നും ആരൊക്കെ മത്സരിക്കണമെന്നും ജെഎസ്എസ് നേതാവ് ഗൗരിയമ്മ തീരുമാനിക്കും.

സിപിഐ(എം)നെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ച ഗൗരിയമ്മ എകെജി സെന്ററില്‍ തന്നെ വിളിച്ചുവരുത്തിയത് സീറ്റില്ലെന്ന് പറയാനാണെന്നും വ്യക്തമാക്കി.

അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. ഇത് സിപിഐ(എം) അംഗീകരിച്ചില്ല.

ഇതിന് പിന്നാലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്കുള്ള ക്ഷണം ഗൗരിയമ്മ സ്വാഗതം ചെയ്തിരുന്നു. ബിജെപി നേതാക്കളുമായി ഗൗരിയമ്മ ചര്‍ച്ച നടത്തിയിരുന്നു.