യുഡിഎഫ് കൂടെക്കൊണ്ടു നടന്ന് ചതിക്കുകയായിരുന്നെന്ന് ജോണി നെല്ലൂര്‍

കൊച്ചി: യുഡിഎഫിനെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. യുഡിഎഫ് കൊണ്ടുനടന്ന് വഞ്ചിക്കുകയായിരുന്നെന്ന് ജോണി...

യുഡിഎഫ് കൂടെക്കൊണ്ടു നടന്ന് ചതിക്കുകയായിരുന്നെന്ന് ജോണി നെല്ലൂര്‍

jhony-nellur

കൊച്ചി: യുഡിഎഫിനെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. യുഡിഎഫ് കൊണ്ടുനടന്ന് വഞ്ചിക്കുകയായിരുന്നെന്ന് ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയ തനിക്ക് കോണ്‍ഗ്രസിന്റെ നിലപാട് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.സീറ്റ് നിഷേധിച്ച് തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനാകില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.


അങ്കമാലി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജോണി നെല്ലൂരിന്റെ വിമര്‍ശനം. എല്‍ഡിഎഫുമായി കൂട്ടുകൂടാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇടതുമുന്നണിയോട് അയിത്തമില്ലെന്ന് പറഞ്ഞ ജോണി നെല്ലൂര്‍ താന്‍ ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയായാണെന്നും വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപിന് പിറവം സീറ്റ് മാത്രമേ നല്‍കാനാകൂ എന്ന് യുഡിഎഫ് കണ്‍വീന്‍ പി.പി. തങ്കച്ചന്‍ പറഞ്ഞിരുന്നു. അങ്കമാലിക്ക് പകരം മൂവാറ്റുപുഴ സീറ്റെന്ന ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യവും കോണ്‍ഗ്രസ് തള്ളിയിരുന്നു.

അതേസമയം, ഭാവിപരിപാടികള്‍ തീരുമാനിക്കാനായി ജേക്കബ് ഗ്രൂപിന്റെ അടിയന്തിര നേതൃയോഗം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ചേരും.