ജെഡിഎസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ജോസ് തെറ്റയിലിന് സീറ്റില്ല

കൊച്ചി: ജോസ് തെറ്റയിലിനെ ഒഴിവാക്കി ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അങ്കമാലിയിലെ സിറ്റിംഗ് എംഎല്‍എയാണ് ജോസ് തെറ്റയില്‍. തെറ്റയിലിന് പകരം...

ജെഡിഎസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ജോസ് തെറ്റയിലിന് സീറ്റില്ല

jose-thettayil

കൊച്ചി: ജോസ് തെറ്റയിലിനെ ഒഴിവാക്കി ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അങ്കമാലിയിലെ സിറ്റിംഗ് എംഎല്‍എയാണ് ജോസ് തെറ്റയില്‍. തെറ്റയിലിന് പകരം ബെന്നി മൂഞ്ഞേലി സ്ഥാനാര്‍ത്ഥിയാകും.

തിരുവല്ലയില്‍ മാത്യു ടി തോമസ് മത്സരിക്കും. വടകരയില്‍ സികെ നാണുവും ചിറ്റൂരില്‍ കെ കൃഷ്ണന്‍ കുട്ടിയും മത്സരിക്കും. ജമീല പ്രകാശം കോവളത്ത് സ്ഥാനാര്‍ത്ഥിയാകും.

ഡല്‍ഹിയില്‍ നടന്ന ജെ.ഡി.എസ് നേതൃയോഗത്തിലാണ് തീരുമാനം.