ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും തിരിച്ചുകിട്ടുന്ന സേവനങ്ങള്‍ വളരെ കുറവാണെന്ന് നടന്‍ ജയസൂര്യ

കണക്ക് പറഞ്ഞ് പല തരം നികുതികള്‍ ജനങ്ങളുടെ കൈയില്‍ നിന്നും വാങ്ങുന്ന സര്‍ക്കാരില്‍ നിന്നും തിരിച്ചുകിട്ടുന്ന സേവനങ്ങള്‍ വളരെ കുറവാണെന്ന് നടന്‍...

ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും തിരിച്ചുകിട്ടുന്ന സേവനങ്ങള്‍ വളരെ കുറവാണെന്ന് നടന്‍ ജയസൂര്യ

Jayasurya

കണക്ക് പറഞ്ഞ് പല തരം നികുതികള്‍ ജനങ്ങളുടെ കൈയില്‍ നിന്നും വാങ്ങുന്ന സര്‍ക്കാരില്‍ നിന്നും തിരിച്ചുകിട്ടുന്ന സേവനങ്ങള്‍ വളരെ കുറവാണെന്ന് നടന്‍ ജയസൂര്യ. സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു റോഡില്‍ രൂപപ്പെടുന്ന ഗട്ടറുകളില്‍ വീണ് കാലൊടിഞ്ഞവരെ കാണുവാനോ അവര്‍ക്ക് ധനസഹായം നല്‍കുവാനോ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ ശക്തമായ കാര്യമാണ് കൂട്ടുകാര്‍ക്കൊപ്പം ചെന്ന് ആ കുഴികള്‍ അടക്കുന്നത്- ജയസൂര്യ ചോദിക്കുന്നു. ടോള്‍ ബൂത്തില്‍ പണത്തിനു പകരം മിഠായി കൊടുത്തതും, റോഡിലെ ഗട്ടര്‍ അടക്കുന്നതൊക്കെ വാര്‍ത്തയാകുന്നതും താന്‍ നടനായതുകൊണ്ടാണെന്നും ജയസൂര്യ പറ്ഞഞു. എന്നാല്‍ താനത് ചെയ്യുന്നത് നടനായത് കൊണ്ടല്ലെന്നും സൂചിപ്പിച്ചു.

വലിയ പ്രശ്നങ്ങളാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നതെന്നും, എന്നാല്‍ നാട്ടിലെങ്ങും കുടിവെള്ളമില്ലെന്ന കാര്യം ഒരു ചര്‍ച്ചയിലും വരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

Read More >>