ജയലളിതയുടെ ആസ്തി 113 കോടി

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സ്വത്ത് വിവരം വെളിപ്പെടുത്തി. 113 കോടിയുടെ ആസ്തിയാണ്...

ജയലളിതയുടെ ആസ്തി 113 കോടി

jayalalitha

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സ്വത്ത് വിവരം വെളിപ്പെടുത്തി. 113 കോടിയുടെ ആസ്തിയാണ് ജയലളിതയ്ക്കുള്ളതെന്നാണ് കണക്കുകള്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജയലളിതയുടെ ആസ്തി 51.40 കോടിയാണെന്നായിരുന്നു വെളിപ്പെടുത്തിയത്.

10.63 കോടിയുടെ ബാങ്ക് നിക്ഷേപം, വ്യവസായ മേഖലകളില്‍ 27.44 കോടിയുടെ നിക്ഷേപം എന്നിവയ്ക്ക് പുറമേ, അംബാസിഡര്‍ കാര്‍, മഹീന്ദ്ര ജീപ്പ്, മഹീന്ദ്ര ബൊലീറോ, ടെംപോ ട്രാവലര്‍, കോണ്‍ടെസ്സ, ടെംപോ ട്രാക്‌സ്, രണ്ട് ടൊയോട്ട എന്നിവയുമാണ് ജയലളിതയ്ക്കുള്ളത്. ഇതുകൂടാതെ ഹൈദരാബാദില്‍ കൃഷി ഭൂമി, പയസ് ഗാര്‍ഡന്‍, തെയ്‌നാംപേട്ട്, മണ്ടവേലി എന്നിവിടങ്ങളില്‍ കെട്ടിടം എന്നിവയും ജയലളിതയ്ക്ക് സ്വന്തമായുണ്ട്.

പയസ് ഗാര്‍ഡനിലുള്ള വേദ നിലയം എന്ന വീടിന് 43.96 കോടി രൂപ വില വരും. 1967 ല്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷത്തിനായിരുന്നു വീട് വാങ്ങിയത്. 3.12 ലക്ഷം വില വരുന്ന 1,250 കിലോഗ്രാം വെള്ളിയാഭരണങ്ങളും ജയലളിതയ്ക്ക് സ്വന്തമായുണ്ട്.