വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച സംഭവത്തില്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടെ...

വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്

pk-jayalakshi

തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച സംഭവത്തില്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബത്തേരി സ്വദേശി കെ.പി ജീവനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ റിട്ടേണിംഗ് ഓഫീസറോട് സ്വമേധയാ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംഭവം പുറത്തു വന്ന കാലത്ത് വയനാട് സബ് കളക്ടറായിരുന്ന വീണ എന്‍. മാധവന്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ കേസ് അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കെ.പി ജീവന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Read More >>