ജപ്പാന്‍ ഇരട്ടഭൂകമ്പം: മരണസംഖ്യ 29

ടോക്യോ:  ജപ്പാനിലെ ക്യുഷു മേഖലയില്‍ മൂന്ന് ദിവസത്തിനിടെ ഉണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍...

ജപ്പാന്‍ ഇരട്ടഭൂകമ്പം: മരണസംഖ്യ 29

japan-quake

ടോക്യോ:  ജപ്പാനിലെ ക്യുഷു മേഖലയില്‍ മൂന്ന് ദിവസത്തിനിടെ ഉണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

പ്രാദേശികസമയം ശനിയാഴ്ച രാത്രി 1.25നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

6.4 തീവ്രതയുള്ള ഭൂകമ്പമാണ് വ്യാഴാഴ്ച ഉണ്ടായത്. വന്‍നാശനഷ്ടങ്ങളുണ്ടായ ഭൂകമ്പത്തില്‍ എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടകങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുത-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. റോഡുകളും തകര്‍ന്ന നിലയിലാണ്.

സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ചു.തുടര്‍ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ ജനങ്ങള്‍ കൂട്ടമായി തുറന്ന സ്ഥലങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.

Read More >>