ബത്തേരിയില്‍ ആദിവാസി വോട്ട് നേടാന്‍ ജാനു

വയനാട്: മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ ആദിവാസി സമൂഹത്തിന്റെ വോട്ട് ലക്ഷ്യമിട്ട് ആദിവാസി നേതാവ് സി.കെ ജാനു തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ബത്തേരി...

ബത്തേരിയില്‍ ആദിവാസി വോട്ട് നേടാന്‍ ജാനു

ck-janu
വയനാട്: മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ ആദിവാസി സമൂഹത്തിന്റെ വോട്ട് ലക്ഷ്യമിട്ട് ആദിവാസി നേതാവ് സി.കെ ജാനു തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ബത്തേരി മണ്ഡലത്തില്‍ ജനാധിപത്യ രാഷ്ട്രീയ മഹാസഭ എന്ന പാര്‍ട്ടി രൂപികരിച്ചാണ് സി.കെ ജാനു എന്‍.ഡി.എ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭ അധ്യക്ഷയായിരുന്ന സി .കെ ജാനുവിന്റെ പുതിയ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിത്വവും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറ്റിയിട്ടുണ്ട്. ഇതുവരെ ഏതെങ്കിലും മുന്നണികള്‍ക്കോ ബി ജെ പി ക്കോ കിട്ടി വന്നിരുന്ന ആദിവാസി വോട്ടുകള്‍ ഒരെ പെട്ടിയില്‍ തന്നെ വീണാല്‍ അത് ആരെയാണ് സഹായിക്കുക എന്നറിയാന്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തിരിക്കേണ്ടി വരും. ആദിവാസി സമരങ്ങളില്‍ ജാനുവിന്റെ കൂടെയുണ്ടായിരുന്ന ഗീതാനന്ദന്‍ അടക്കമുള്ളവരുടെ പിന്തുണ കിട്ടാത്തത് കൊണ്ട് ജാനുവിന്റെ പാര്‍ട്ടിക്ക് എത്രത്തോളം വോട്ട് കിട്ടുമെന്നതും കണ്ടറിയണം. സിറ്റിങ്ങ് എം.എല്‍.എ എ.ഐ. സി ബാലക്യഷ്ണനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചരണം തുടങ്ങിയത് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി സിപിഎം ജില്ലാകമ്മിറ്റിയംഗം കൂടിയായ രുഗ്മിണി സുബ്രമണ്യനാണ്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് രാത്രി യാത്ര നിരോധനം, വന്യമ്യഗശല്യം,ജൈവമേഖലയിലെ പ്രതിസന്ധി, തുടങ്ങിയ പ്രത്യേക പ്രശനങ്ങളും ഇവിടെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.