ജയിംസ് ആൻഡ് ആലീസ് ട്രെയിലർ പുറത്തിറങ്ങി

പൃഥ്വിരാജ് നായകനായി എത്തുന്ന ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന്റെ  ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സുന്ദരി വേദികയാണ് ചിത്രത്തിൽ നായികയായി...

ജയിംസ് ആൻഡ് ആലീസ് ട്രെയിലർ പുറത്തിറങ്ങി

prithviraj-vedhika-movie-james-and-alice-first-look-revealed_43

പൃഥ്വിരാജ് നായകനായി എത്തുന്ന ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന്റെ  ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സുന്ദരി വേദികയാണ് ചിത്രത്തിൽ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ഛായാഗ്രാഹകനായ സുജിത്ത് വാസുദേവാണ്.

മെമ്മറീസ്, ദൃശ്യം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സുജിത്ത് വാസുദേവിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ്  ജയിംസ് ആൻഡ് ആലീസ്.

സായികുമാർ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ് സജി കുമാറും കൃഷ്ണൻ സേതുകുമാറുമാണ് ചിത്രം നിർമിക്കുന്നത്.