'ജെയിംസ്‌ ആന്‍ഡ്‌ ആലീസ്' റിലീസ് വൈകുന്നു

പ്രിഥ്വിരാജ് , വേദിക തുടങ്ങിയവര്‍ നായികാ നായകന്മാരാകുന്ന സുജിത് വാസുദേവ് ചിത്രം 'ജെയിംസ്‌ ആന്‍ഡ്‌ ആലീസ്' റിലീസ് തീയതി മാറ്റി. ഏപ്രില്‍ 29 ആണ്...

james

പ്രിഥ്വിരാജ് , വേദിക തുടങ്ങിയവര്‍ നായികാ നായകന്മാരാകുന്ന സുജിത് വാസുദേവ് ചിത്രം 'ജെയിംസ്‌ ആന്‍ഡ്‌ ആലീസ്' റിലീസ് തീയതി മാറ്റി. ഏപ്രില്‍ 29 ആണ് ചിത്രത്തിന്റെ റിലീസ് തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്  മെയ്‌ 5 ലേക്ക് മാറ്റിയിരിക്കുകയാണ്. റിലീസ് വൈകുന്ന വിവരം നായകനായ പ്രിഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്.

ചിത്രത്തിന്റെ പിന്നണിയിലെ ചില സാങ്കേതിക  പ്രശ്നങ്ങള്‍ ആണ് റിലീസ് വൈകുന്നതിന്റെ കാരണമായി  പ്രിഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും മറ്റും ഇതിനോടകം  തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. കൂടാതെ ചിത്രത്തില്‍ പ്രിഥ്വിരാജിന്റെ വ്യത്യസ്തമായ ലുക്കും തരംഗമായി മാറുകയാണ്. നെടുമുടി വേണു, സായി കുമാര്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എസ്. ജനാര്‍ദ്ദനന്‍ തിരക്കഥ രചിക്കുന്ന ചിത്രം ധാര്‍മ്മിക് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.