തിരഞ്ഞെടുപ്പും ടിവി അവതരണവും; ഒരു അവലോകനം

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്ത്എത്തികഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാര്‍ക്ക് പുറമേ സിനിമ-സീരിയല്‍-മാധ്യമ-കായിക രംഗത്ത്...

തിരഞ്ഞെടുപ്പും ടിവി അവതരണവും; ഒരു അവലോകനം

jagadeesh-mukesh

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്ത്എത്തികഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാര്‍ക്ക് പുറമേ സിനിമ-സീരിയല്‍-മാധ്യമ-കായിക രംഗത്ത് നിന്നുള്ളവര്‍ എല്ലാം മത്സരിക്കുന്നുണ്ട്. ഓരോമുന്നണിയും ജനങ്ങളുമായി അടുത്ത്നില്‍ക്കുന്ന 'താരങ്ങളെ' ചാക്കിട്ട് പിടിച്ചു തിരഞ്ഞെടുപ്പിന് നിര്‍ത്താന്‍ ഒരുങ്ങുമ്പോള്‍ അവരെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ക്കും ഒരു പഞ്ഞവുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു ചലച്ചിത്ര താരങ്ങളാണ് ഇവിടെ ചര്‍ച്ച വിഷയം. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷും പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മുകേഷും നടത്തുന്ന ടിവി പരിപാടികളെ ഈ വരുന്ന തിരഞ്ഞെടുപ്പ് എങ്ങനെ ബാധിക്കും?


ഏഷ്യാനെറ്റില്‍ മുകേഷ് അവതാരകനായി എല്ലാ ഞാറാഴ്ച്ചയും പ്രക്ഷേപണം ചെയ്യുന്ന ' ബഡായി ബംഗ്‌ളാവ്' എന്ന പരിപാടിയും തിങ്കള്‍ മുതല്‍  വെള്ളി വരെ ഇതേ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ' കോമഡി സ്റ്റാര്‍സ്' പരിപാടിയും തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാവുമോ എന്ന് ചില പാപ്പരാസികള്‍ ചോദിക്കുന്നു.

സ്ഥാനാര്‍ത്ഥികളുടെ ഇത്തരം പരിപാടികള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഗണത്തില്‍ പെടുത്തുന്നകാര്യം തിരഞ്ഞെടുപ്പു കമ്മീഷന് പരിഗണക്കാമെന്നും അങ്ങനെ പരിഗണിച്ചാല്‍ ഈ പരിപാടികളെ തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനക്കാനുള്ള വകുപ്പുണ്ട് എന്നും ഇവര്‍ പറയുന്നു.

തിരഞ്ഞെടുപ്പിലേക്കായി ഓരോ സ്ഥാനാര്‍ഥിക്കും പ്രചാരണത്തിന് ഒരു നിശ്ചിത തുക അനുവദിച്ചിട്ടുണ്ട്. ഇത്തരം ഷോകളിലൂടെ ലഭിക്കുന്ന പ്രതിഫലം ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അനുവദനീയമായ തുകയില്‍ നിന്നും ഏറെ കൂടുതല്‍ ആയിരിക്കും.

വെറുതെ അങ്ങ് പറഞ്ഞു കളയുകയല്ല മറിച്ച് ഇലക്‌ട്രോണിക്ക് മാധ്യയമങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ഓരോ പ്രത്യക്ഷപ്പെടലും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കണക്കാക്കേണ്ടി വരുമെന്ന സുപ്രീം കോടതി വിധിയും ഇവര്‍ എടുത്ത് കാണിക്കുന്നു. ഇലക്‌ട്രോണിക്ക് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെടുകയും ഇതിലൂടെ അവര്‍ക്ക് വരുമാനം ലഭിക്കുകയും ചെയ്‌താല്‍ അത് പ്രചാരണ ചെലവിന്റെ പരിധിയില്‍ വരുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇവിടെ മുകേഷും ജഗദീഷും നടത്തുന്ന പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറയായി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്. അത് കൊണ്ട് തന്നെ, സ്ഥാനാര്‍ത്ഥി അവതരിപ്പിക്കുന്ന ടി. വി പരിപാടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം തുടരുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ അംഗീകാരം ലഭിക്കുമോഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട വസ്തുതയാണ്.

ഇനി ഏതെങ്കിലും കാരണം കൊണ്ട് പരിപാടിയില്‍ നിന്നും താരങ്ങള്‍ പിന്മാറണം എന്ന്കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ അത് തങ്ങള്‍ ചാനലുമായി ഉണ്ടാക്കിയകരാറിന്റെലംഘനമാകുമെന്നഎതിര്‍ വാദം ഈ താരങ്ങള്‍ക്ക് ഉന്നയിക്കാം. ബാക്കി ഒക്കെ വരും പോലെ...