സരിതയ്ക്ക് കത്തെഴുതികൊടുത്തത് ഗണേഷ്;രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ജഗദീഷ്

പത്താനാപുരം: സോളർ കേസ് മുഖ്യപ്രതി സരിത എസ്. നായർ പുറത്തുവിടുന്ന കത്തുകൾക്കു പിന്നിൽ ഗണേഷ് കുമാർ എംഎൽഎയാണെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർഥി നടൻ...

സരിതയ്ക്ക് കത്തെഴുതികൊടുത്തത് ഗണേഷ്;രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ജഗദീഷ്

jagatheesh

പത്താനാപുരം: സോളർ കേസ് മുഖ്യപ്രതി സരിത എസ്. നായർ പുറത്തുവിടുന്ന കത്തുകൾക്കു പിന്നിൽ ഗണേഷ് കുമാർ എംഎൽഎയാണെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർഥി നടൻ ജഗദീഷ്.

"ചെളിവാരിയെറിയുന്നതിനു വേണ്ടി അദ്ദേഹം ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആരാണെന്നും എന്താണെന്നും നിങ്ങൾക്കറിയാം. ആ സ്ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നു. ആ കത്തുകൾ എഴുതിക്കൊടുക്കുന്നത് ആരാണെന്നും നിങ്ങൾക്കറിയാം. എന്റെ സുഹൃത്തിന്റെ കൈപ്പട എനിക്കു നന്നായിട്ട് അറിയാം. മുപ്പതുവർഷം ഒരുമിച്ചു പ്രവർത്തിച്ചതല്ലേ. ആ കൈപ്പട ഇവിടെ ചിലവാകില്ല" പത്തനാപുരത്ത് യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണയോഗത്തിൽ നടത്തിയ പ്രസംഗത്തില്‍ ജഗദീഷ് പറഞ്ഞു.

മുന്നണി മാറിയിട്ടും ഗണേഷ്കുമാര്‍ എംഎൽഎ സ്ഥാനം രാജിവയ്ക്കാത്തത് ധാർമികതയല്ലെന്നുന്നും ജഗദീഷ്പറഞ്ഞു.

Read More >>