മെത്രാന്മാര്‍ വാങ്ങിക്കൂട്ടിയ സ്വത്ത് സഭയ്ക്ക് കൈമാറണമെന്നു പാത്രിയര്‍ക്കീസ് ബാവ

കൊച്ചി: യാക്കോബായ സഭയിലെ മെത്രാന്മാരുടെ സ്വത്ത് സമ്പാദനത്തിനെതിരെ പാത്രയര്‍ക്കീസ് ബാവ.സഭയ്‌ക്കെന്ന പേരില്‍ മെത്രാന്മാര്‍ സ്വന്തം പേരിലും...

മെത്രാന്മാര്‍ വാങ്ങിക്കൂട്ടിയ സ്വത്ത് സഭയ്ക്ക് കൈമാറണമെന്നു പാത്രിയര്‍ക്കീസ് ബാവbava

കൊച്ചി: യാക്കോബായ സഭയിലെ മെത്രാന്മാരുടെ സ്വത്ത് സമ്പാദനത്തിനെതിരെ പാത്രയര്‍ക്കീസ് ബാവ.

സഭയ്‌ക്കെന്ന പേരില്‍ മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങിക്കൂട്ടിയ സകല സ്വത്തുക്കളും ഉടന്‍  സഭയുടെ പേരിലേക്കു മാറ്റണമെന്ന് പാത്രയര്‍ക്കീസ് ബാവ ഉത്തരവിട്ടു.  ഭാവിയില്‍ മറ്റ് വലിയ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനു സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിച്ച്  പ്രവര്‍ത്തിക്കണമെന്നും സ്വത്തുവകകള്‍ സഭയുടെ കീഴിലുളള ഭദ്രാസനങ്ങളുടെയും പളളികളുടെയും പേരിലേക്ക് മാറ്റണമെന്നുമാണു പാത്രയര്‍ക്കീസ് ബാവയുടെ കല്‍പനയിലുളളത്.

യാക്കോബായ സഭയുടെ കേരളത്തിലെ തലവനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പാത്രയര്‍ക്കീസ് ബാവ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ യാക്കോബായ സഭയിലെ ബിഷപ്പുമാരെക്കുറിച്ചു നിരവധി പരാതികളാണു തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ബാവ തന്‍റെ കത്തില്‍ പറയുന്നു.

സ്വന്തം പേരില്‍ സ്വത്തുവകകള്‍ സമ്പാദിക്കുന്നു, സഭയ്ക്കായി പടുത്തുയര്‍ത്തുന്ന സ്‌കൂളുകളും ട്രസ്റ്റുകളും സ്വന്തം പേരിലേക്കു മാറ്റുന്നു, സഭയുടെ സ്വത്തുവകകള്‍ മെത്രാന്‍മാരുടെ കുടുംബാംഗങ്ങളുടെ പേരിലാക്കുന്നു, സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുന്നു എന്നിങ്ങനെയുള്ള പരാതികളാണ് അധികവും ലഭിക്കുന്നത് എന്നും കത്തില്‍ ചൂണ്ടി കാട്ടുന്നു.

Story by
Read More >>