റഷ്യയുടെ വ്യോമാക്രമണം സാമ്പത്തിക ഭദ്രത തകര്‍ത്തു; പിടിച്ചു നില്‍ക്കാന്‍ ഐഎസ് മീന്‍കച്ചവടം ചെയ്യുന്നു

എണ്ണക്കച്ചവടവും അവയവ കച്ചവടവും കഴിഞ്ഞ് ഒടുവില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മീന്‍കച്ചവടവും ആരംഭിച്ചു. റഷ്യയുടെ അപ്രതീക്ഷിത ആക്രമണം മൂലം ഇറാക്കിലും...

റഷ്യയുടെ വ്യോമാക്രമണം സാമ്പത്തിക ഭദ്രത തകര്‍ത്തു; പിടിച്ചു നില്‍ക്കാന്‍ ഐഎസ് മീന്‍കച്ചവടം ചെയ്യുന്നു

2F3C8A1D00000578-0-image-m-65_1449751995739

എണ്ണക്കച്ചവടവും അവയവ കച്ചവടവും കഴിഞ്ഞ് ഒടുവില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മീന്‍കച്ചവടവും ആരംഭിച്ചു. റഷ്യയുടെ അപ്രതീക്ഷിത ആക്രമണം മൂലം ഇറാക്കിലും സിറിയയിലും വന്‍ തിരിച്ചടികള്‍ നേരിട്ട ഐഎസിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നിരുന്നു. തതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വേണ്്ടി കാര്‍, മീന്‍ കച്ചവടങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

മുമ്പ് 2.9 ബില്ല്യന്‍ ഡോളറിലധികം എണ്ണ, വാതക വില്‍പ്പനയിലൂടെ ഐഎസ് സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്്ടായിരുന്നു. എന്നാല്‍, റഷ്യയുടെയും യുഎസിന്റെയും വ്യോമാക്രമണങ്ങള്‍ ഐഎസിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്നും ഇതേതുടര്‍ന്ന് ഭീകരസംഘടന മീന്‍, കാര്‍ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പുകളിലേക്ക് കടക്കുകയുമായിരുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇറാക്കില്‍ ഇപ്പോള്‍ മീന്‍കച്ചവടത്തിന്റെ ഭൂരിഭാഗവും ഐഎസാണ് കെയാളിയിരിക്കുന്നത്. ഇതിലൂടെ ഓരോ മാസവും ദശലക്ഷങ്ങള്‍ ഐഎസ് സമ്പാദിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Story by
Read More >>