ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാനും ബംഗ്ലാദേശും കേന്ദ്രീകരിച്ച് ഐഎസ് ഭീകരസംഘങ്ങളെ വളര്‍ത്തുന്നു

ഇന്ത്യയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ കുപ്രസിദ്ധ ഭീകര സംഘടനയായ ഐഎസ് പാകിസ്ഥാനും ബംഗ്ലാദേശും കേന്ദ്രീകരിച്ച് ഭീകരസംഘങ്ങളെ വളര്‍ത്തിക്കൊണ്ടു...

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാനും ബംഗ്ലാദേശും കേന്ദ്രീകരിച്ച് ഐഎസ് ഭീകരസംഘങ്ങളെ വളര്‍ത്തുന്നു

ISIS-militants

ഇന്ത്യയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ കുപ്രസിദ്ധ ഭീകര സംഘടനയായ ഐഎസ് പാകിസ്ഥാനും ബംഗ്ലാദേശും കേന്ദ്രീകരിച്ച് ഭീകരസംഘങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതായി റിപ്പോര്‍ട്ട്. ഈ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില പ്രാദേശിക ഭീകരസംഘങ്ങളുടെ സഹായത്തോടെ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി ബംഗ്ലാദേശിലെ ഒരു ഭീകരസംഘടനയുടെ നേതാവ് അബു ഇബ്രാഹിം അല്‍ ഹനീഫ് ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ ദാബിഖിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.


ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍-ഹനീഫ്, അഫ്ഗാനിലും പാക്കിസ്ഥാനിലും സജീവമായ വിലായത്ത് ഖുറാസാന്‍ എന്നീ ഭീകര സംഘടനകളുടേയും ഇന്ത്യയിലെ പ്രാദേശിക മുജാഹിദീന്‍ ഭീകര സംഘടനകളടേയും സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരകമണങ്ങള്‍ നടത്താനാണ് ഐഎസ് പ്ദ്ധതിയിടുന്നത്.

ഇതില്‍ അല്‍-ഹനീഫ് എന്ന ഭീകരസംഘടനയെ ബംഗാള്‍ എന്നാണ് ഐഎസ് വിശേഷിപ്പിക്കുന്നത്. അവിശ്വാസികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള മാര്‍ഗ്ഗം ആക്രമണമാണെന്ന് ഇബ്രാഹിം പറയുന്നു.

Read More >>