സൈന്യത്തിന് നേരെ ഐഎസ് ഭീകരര്‍ 'മസ്റ്റാര്‍ഡ് ഗ്യാസ്' ഉപയോഗിക്കുന്നു

സിറിയ: സിറിയയില്‍ ഭീകരര്‍ക്ക്‌ എതിരെ പോരാടുന്ന പട്ടാളത്തെ നേരിടാന്‍ ഐഎസ് ഭീകരര്‍ മസ്റ്റാര്‍ഡ് (കടുക്) ഗ്യാസ് ഉപയോഗിക്കുന്നതായി ചില സിറിയന്‍...

സൈന്യത്തിന് നേരെ ഐഎസ് ഭീകരര്‍

is

സിറിയ: സിറിയയില്‍ ഭീകരര്‍ക്ക്‌ എതിരെ പോരാടുന്ന പട്ടാളത്തെ നേരിടാന്‍ ഐഎസ് ഭീകരര്‍ മസ്റ്റാര്‍ഡ് (കടുക്) ഗ്യാസ് ഉപയോഗിക്കുന്നതായി ചില സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ദെയിര്‍-അല്‍-സുയറില്‍ ഐഎസ് ഭീകരര്‍ അധീനതയില്‍ ആക്കാന്‍ ശ്രമിക്കുന്ന വ്യോമതാവളത്തിന്റെ അടുത്ത് വച്ച് ഭീകരര്‍ 'മസ്റ്റാര്‍ഡ് ഗ്യാസ്' പ്രയോഗം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യോമ താവളത്തിലേക്ക് 'മസ്റ്റാര്‍ഡ് ഗ്യാസ്' വഹിച്ചുകൊണ്ടുള്ള റോക്കറ്റുകള്‍ കൊണ്ട് ആക്രമണംനടത്തിയെന്നാണ് ലഭ്യമാകുന്നവിവരം.


കഴിഞ്ഞ ആഴ്ച വടക്കേ ഇറാഖിലെ ടാസ എന്ന ചെറുപട്ടണത്തിലും ഇതേ രീതിയില്‍ ഐഎസ് ആക്രമണംനടത്തിയിരുന്നു. ആ ആക്രമണത്തില്‍ നൂറു കണക്കിന് ആളുകള്‍ക്ക് പരിക്ക്പറ്റുകയും മൂന്ന് കുട്ടികള്‍ മരിക്കുകയും ചെയ്തു.

മസ്റ്റാര്‍ഡ് ഗ്യാസ് എന്ന ദ്രാവക രൂപത്തില്‍ ഇരിക്കുന്ന വസ്തു, മനുഷ്യന്റെ തൊലി,കണ്ണ്, ശ്വാസകോശം,ആന്തരിക അവയവങ്ങള്‍ തുടങ്ങിയവയെ കാര്‍ന്നുതിന്നാന്‍കഴിയുന്ന ഒന്നാണ്.

അലേപ്പോ എന്ന സ്ഥലത്ത് വച്ച് ഭീകരര്‍ ഒരു സിറിയന്‍ വിമാനം വെടിവച്ചിട്ടുവെന്നും പൈലറ്റിനെ ജീവനോടെ പിടി കൂടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.Story by
Read More >>