ഇറാഖിലെ യുവജനങ്ങള്‍ അമേരിക്കയെ കാണുന്നത് കടുത്ത ശത്രുവായി

ഇറാഖി ജനങ്ങളുടെ മോചകരാണ് തങ്ങളെന്ന് അമേരിക്കന്‍ നേതൃത്വം വിശ്വസിക്കുന്നുവെങ്കിലും ബഹുഭൂരിപക്ഷം ഇറാഖി യുവാക്കള്‍ക്കും അങ്ങനെയല്ല. പ്രമുഖ പിആര്‍ ആന്‍ഡ്...

ഇറാഖിലെ യുവജനങ്ങള്‍ അമേരിക്കയെ കാണുന്നത് കടുത്ത ശത്രുവായി

1012040201

ഇറാഖി ജനങ്ങളുടെ മോചകരാണ് തങ്ങളെന്ന് അമേരിക്കന്‍ നേതൃത്വം വിശ്വസിക്കുന്നുവെങ്കിലും ബഹുഭൂരിപക്ഷം ഇറാഖി യുവാക്കള്‍ക്കും അങ്ങനെയല്ല. പ്രമുഖ പിആര്‍ ആന്‍ഡ് മാര്‍ക്കെറ്റ് റിസര്‍ച്ചിങ് സ്ഥാപനമായ പെന്‍ സ്‌കോയന്‍ ബെര്‍ലാന്‍ഡ് നടത്തിയ സര്‍വെയിലാണ്, ഇറാഖി യുവ ജനങ്ങള്‍ക്കിടയില്‍ 90 ശതമാനവും അമേരിക്കയെ കാണുന്നത് ശത്രുവായാണെന്ന് വ്യക്തമായത്. സദ്ദാം ഹുസൈന്റെ ഏകാധിപത്യത്തില്‍ നിന്നും ഇറാഖി ജനങ്ങളെ മോചിപ്പിക്കുകയെന്ന പേരില്‍ അമേരിക്ക നടത്തിയ യുദ്ധം പരാജയമായിരുന്നുവെന്നും സര്‍വ്വേയില്‍ പറയുന്നു.


മൂന്ന് ഇറാഖി നഗരങ്ങളിലെ 18നും 24നും ഇടയില്‍ 250 ഓളം പേരെ നേരിട്ട് കണ്ട് നടത്തിയ സര്‍വ്വേയിലാണ് അമേരിക്കയ്ക്കെതിരെ അറബ് ജനതയുടെ ജനരോഷം വ്യക്തമാക്കുന്നത്. പതിനമഞ്ചാളം അറബ് രാഷ്ട്രങ്ങളില്‍ നിന്നും 3250ഓളം പേരെയും സര്‍വെ ഏജന്‍സി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇറാഖിനൊപ്പം യെമന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളും അമേരിക്കയെ ശത്രുവായാണ് കാണുന്നതെന്ന് സര്‍വെ വ്യക്തമാക്കുന്നത്.

എന്നാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ യുഎസിനെ തങ്ങളുടെ ഏറ്റവും നല്ല സഖ്യരാജ്യമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ജിസിസി രാഷ്ട്രങ്ങളില്‍ 85 ശതമാനവും അമേരിക്കയെ നല്ല സഖ്യരാഷ്ട്രമായാണ് പരിഗണിക്കുന്നത്. അതുപോലെ തന്നെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 66 ശതമാനവും അമേരിക്കയുടെ കൂട്ടുകാരാണ്.

ഇറാഖ് യുദ്ധത്തിന് ശേഷം കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ചിട്ടും ഇറാഖി ജനതയെ കൂടെനിര്‍ത്താന്‍ അമേരിക്കയ്ക്ക് ആയിട്ടില്ലെന്നാണ് സര്‍വെ ഫലം പറയുന്നത്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഇറാഖ് ഇനിയെന്നും അമേരിക്കയുടെ സഖ്യരാജ്യമായിരിക്കുമെന്ന് അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ വാഗ്ദാനം പൊള്ളയായിരുന്നുവെന്നും സര്‍വ്വേയില്‍ തെളിയുന്നു.

ഇറാഖ് യുദ്ധം നടക്കുമ്പോള്‍ കുട്ടികളായിരുന്നവരിലാണ് ഇപ്പോള്‍ സര്‍വെ നടത്തിത്. ഇതില്‍ അമേരിക്കയോടുള്ള പക പുരഷ-സ്ത്രീ ഭേദമന്യേ അവര്‍ തുറന്നു പറയുകയായിരുന്നു. ഭീകരതയെ ഉന്മൂലനം ചെയ്യുകയാണെന്ന് അവകാശപ്പെട്ട് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. യെമനിലെ 85 ശതമാനം യുവതലമുറയും അമേരിക്ക ശത്രുരാജ്യമാണെന്ന് കരുതുന്നുശവന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.

അമേരിക്കയെ പോലെ തന്നെ ഇസ്ലാമിക് സ്‌റ്റേ്റ്റ് ഭീരതയേയും അറബ് രാജ്യങ്ങളിലെ യുവതലമുറയില്‍ ഭൂരിഭാഗം തള്ളിപ്പറയുന്നുണ്ട്. ഭീകരാക്രമണങ്ങള്‍ക്ക് ശക്തിക്കൂട്ടിയാലും ഐഎസിന് ഒരിക്കലും അവരുടെ ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.