ഇന്ന് മുതല്‍ ഐപിഎല്‍ പൂരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഒൻപതാം സീസണിലെ ഉദ്ഘാടന മൽസരം  മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. ഇന്നലെ നടന്ന വര്‍ണ്ണാഭമായ ഉത്ഘാടന ചടങ്ങിന്...

ഇന്ന് മുതല്‍ ഐപിഎല്‍ പൂരം

ipl

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഒൻപതാം സീസണിലെ ഉദ്ഘാടന മൽസരം  മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. ഇന്നലെ നടന്ന വര്‍ണ്ണാഭമായ ഉത്ഘാടന ചടങ്ങിന് ശേഷം  ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരും നിലവിലെ ജേതാക്കളുമായ മുംബൈ ഇന്ത്യൻസ് നവാഗതരായ റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെനേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം.

വാതുവയ്പ് വിവാദത്തെത്തുടർന്നു ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ പുറത്തായതിനുശേഷമുള്ള ആദ്യ ടൂർണമെന്റാണിത്.  ഇവർ പുറത്തായതിനെത്തുടർന്നു വഴിയൊരുങ്ങിയ ടീമുകളിലൊന്നാണ് റൈസിങ് പുണെ സൂപ്പർ ജയന്റ്സ്. കഴിഞ്ഞ എട്ടു സീസണുകളിലും ചെന്നൈയെ നയിച്ച ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയാണു നായകൻ.


രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ റെമില്‍സിമ്മൺസും രോഹിതുമായിരിക്കും ഓപ്പണിങ് പങ്കാളികൾ. അമ്പാട്ടി റായുഡു, ജോസ് ബട്‌ലർ, കോറി ആൻഡേഴ്സൺ, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യെ എന്നിവർ പിന്നാലെ. ബോളിങ്ങിൽ ലസിത് മലിംഗയുടെ അസാന്നിധ്യമാകും മുംബൈയെ അലട്ടുക.

അജിങ്ക്യ രഹാനെ, കെവിൻ പീറ്റേഴ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ്, ഫാഫ് ഡുപ്ലെസി എന്നിവരിലൂടെ ധോണിവരെ നീളുന്നതാണു പുണെയുടെ ബാറ്റിങ് നിര. ധോണി, സ്മിത്ത്, ഡുപ്ലെസി – അങ്ങനെ മൂന്നു ദേശീയ ടീം ക്യാപ്റ്റൻമാർവരെ ടീമിലുണ്ട്.

Read More >>