ഐപിഎല്‍; ഗുജറാത്ത് ലയണ്‍സിന് ഒരു റണ്‍ ജയം

ന്യൂഡല്‍ഹി: അവസാനപന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരെ ഒരു റണ്‍ വിജയം. ഗുജറാത്ത്‌ ഉയര്‍ത്തിയ...

ഐപിഎല്‍; ഗുജറാത്ത് ലയണ്‍സിന് ഒരു റണ്‍ ജയം

gujarat-lions

ന്യൂഡല്‍ഹി: അവസാനപന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരെ ഒരു റണ്‍ വിജയം. ഗുജറാത്ത്‌ ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ഡല്‍ഹി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിന്റെ നേത്രിത്വത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം കൈപിടിയിലൊതുക്കാന്‍ സാധിച്ചില്ല. രണ്ട് വിക്കറ്റ് കൂടി നേടിയ മോറിസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍  മറുപടിയില്‍ ഡല്‍ഹി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 171ലത്തെിയേ ഉള്ളൂ.


ഓപണര്‍മാരായ ഡ്വെ്ന്‍ സ്മിത്തും (30 പന്തില്‍ 53), ബ്രണ്ടന്‍ മക്കല്ലവും (36 പന്തില്‍ 60) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. മറുപടിയില്‍ കല്ലുകടിയോടെയാണ് ഡല്‍ഹി തുടങ്ങിയത്. ഡി കോക്ക് (5), സഞ്ജു (1), കരുണ്‍ നായര്‍ (9) എന്നിവര്‍ നാല് ഓവറിനകം മടങ്ങി. തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ജെ.പി. ഡുമിനിയും (43 പന്തില്‍ 48), ക്രിസ് മോറിസും (32 പന്തില്‍ 82 നോട്ടൗട്ട്) നടത്തിയ രക്ഷാപ്രവര്‍ത്തനം ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കി.

Read More >>