ഐപിഎല്‍; ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം

ഹൈദരാബാദ്: നായകന്‍ ഡേവിഡ് വാര്‍ണറുടെ (59 പന്തില്‍ പുറത്താവാതെ 90) ഉജ്വല ബാറ്റിങ്ങിന്റെ മികവില്‍ ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ...

ഐപിഎല്‍; ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം

warner

ഹൈദരാബാദ്: നായകന്‍ ഡേവിഡ് വാര്‍ണറുടെ (59 പന്തില്‍ പുറത്താവാതെ 90) ഉജ്വല ബാറ്റിങ്ങിന്റെ മികവില്‍ ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് പരാജയപ്പെടുത്തി. വാര്‍ണറാണ് കളിയിലെ കേമന്‍

സ്‌കോര്‍: മുംബൈ 20 ഓവറില്‍ 6ന് 142; ഹൈദരാബാദ് 17.3 ഓവറില്‍ 3ന് 145.

ടോസ് ജയിച്ച വാര്‍ണര്‍ മുംബൈയെ ബാറ്റിങ്ങിനുവിടുകയായിരുന്നു. അമ്പാട്ടി റായുഡു(54)വിന്റെ അര്‍ധശതകവും ക്രുണാല്‍ പാണ്ഡ്യ 28 പന്തില്‍ പുറത്താവാതെ നേടിയ 49 റണ്‍സുമാണ് മുംബൈ ഇന്നിങ്‌സിന് കരുത്തു നല്കിയത്. ഹൈദരാബാദിനുവേണ്ടി ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ ബരീന്ദര്‍ സരണ്‍ 28 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു.

മുംബൈക്ക് വേണ്ടി ഐപിഎല്ലില്‍ ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ അരങ്ങേറി. പരിക്കേറ്റ് പിന്മാറിയ ലെന്‍ഡല്‍ സിമ്മണസിന് പകരമാണ് ഗുപ്ടില്‍ടീമിലെത്തിയത്.

Story by