ഐപിഎല്‍; വാര്‍ണര്‍ കരുത്തില്‍ സണ്‍റൈസേഴ്സിന് വിജയം

ഹൈദരാബാദ്: ബാറ്റുകൊണ്ട് ഡേവിഡ് വാര്‍ണറും പന്തുകൊണ്ട് മുസ്തഫിസുര്‍ റഹ്മാനും തിളങ്ങിയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് കീഴടക്കി...

ഐപിഎല്‍; വാര്‍ണര്‍ കരുത്തില്‍ സണ്‍റൈസേഴ്സിന്  വിജയം

David-Warner-Sunrisers-

ഹൈദരാബാദ്: ബാറ്റുകൊണ്ട് ഡേവിഡ് വാര്‍ണറും പന്തുകൊണ്ട് മുസ്തഫിസുര്‍ റഹ്മാനും തിളങ്ങിയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി.

പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 13 പന്തും അഞ്ചു വിക്കറ്റും ബാക്കിനിര്‍ത്തി ഹൈദരാബാദ് മറികടന്നു.

സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 143/6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 17.5 ഓവറില്‍ 146/5.


ആദ്യം ബാറ്റ് ചെയ്ത കിങ്ങ്സിന് വേണ്ടി മാര്‍ഷ് 40 റണ്‍സും അക്ഷര്‍ പട്ടേല്‍ 36റണ്‍സും നേടി. നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് കിങ്ങ്സിന്റെ ഇന്നിങ്ങ്സിന് കടിഞ്ഞാണിട്ടത്. മുസ്തഫിസുര്‍ തന്നെയാണ് കളിയിലെ കേമനും.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്സിന് ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍-വാര്‍ണര്‍ സഖ്യം 9.5 ഓവറില്‍ 90 റണ്‍സ് അടിച്ച്മികച്ച അടിത്തറയിട്ടു.

Read More >>