ഐപിഎല്‍: ബംഗലൂരുവിന് വിജയത്തുടക്കം

ബംഗലൂരു: ഐപിഎല്‍ ഒമ്പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് വിജയം. വിരാട് കോഹ്ലിയും എ.ബി.ഡിവില്ലിയേഴ്സും കളം നിറഞ്ഞുക...

ഐപിഎല്‍: ബംഗലൂരുവിന് വിജയത്തുടക്കം

AB_de_Villiers_

ബംഗലൂരു: ഐപിഎല്‍ ഒമ്പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് വിജയം. വിരാട് കോഹ്ലിയും എ.ബി.ഡിവില്ലിയേഴ്സും കളം നിറഞ്ഞുകളിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു 20 ഓവറില്‍ അടിച്ചുകൂട്ടിയത് 227 റണ്‍സ്. മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്സ്  ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പൊരുതിനോക്കിയെങ്കിലും പോരാട്ടം പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ സണ്‍റൈസേഴ്സ് വിജയലക്ഷ്യത്തിന് 45 റണ്‍സകലെ കളികൈവിട്ടു.


സ്കോര്‍: ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 227/4, സണ്‍റൈസേഴ്സ് 20 ഓവറില്‍ 182/6. ഡിവില്ലിയേഴ്സാണ് കളിയിലെ കേമന്‍.

കൊഹ്‌ലി 51 പന്തില്‍ 75 റണ്‍സടിച്ചപ്പോള്‍ 42 പന്തില്‍ 82 റണ്‍സടിച്ച ഡ‍ിവില്ലിയേഴ്സ് സണ്‍റൈസേഴ്സ് ബൗളര്‍മാരെ കാഴ്ചക്കാരാക്കി. 26 പന്തിലായിരുന്നു ഡിവില്ലിയേഴ്സ് 50 അടിച്ചത്. ആറ് സിക്സറും ഏഴ് ഫോറും അടങ്ങുന്നതാണ് ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ആ‍ഞ്ഞടിച്ച കൗമാര താരം സര്‍ഫ്രാസ് ഖാനാണ്(10 പന്തില്‍ 35 നോട്ടൗട്ട്) ബംഗലൂരുവുവിനെ 200 കടത്തിയത്.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഡേവിവ്ഡ വാര്‍ണര്‍(25 പന്തില്‍ 58) ആഞ്ഞടിച്ചെങ്കിലും കൂട്ടിനാരുമുണ്ടായില്ല. ആശിശ് റെഡ്ഡിയും(18 പന്തില്‍ 32) ഓയിന്‍ മോര്‍ഗനും (18 പന്തില്‍ 22 നോട്ടൗട്ട്) നടത്തിയ ചെറുത്തുനില്‍പ്പ് തോല്‍വിഭാരം കുറച്ചുവെന്ന് മാത്രം.

Story by
Read More >>