ഐപിഎല്‍; പുണെയ്ക്ക് രണ്ടാം ജയം

ഹൈദരാബാദ്: തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് ഐപിഎല്ലില്‍ രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 34...

ഐപിഎല്‍; പുണെയ്ക്ക് രണ്ടാം ജയം

pune

ഹൈദരാബാദ്: തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് ഐപിഎല്ലില്‍ രണ്ടാം ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 34 റണ്‍സിനാണ്(ഡക്‌വര്‍ത്ത് ലൂയിസ്) പൂനെ കീഴടക്കിയത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദിന്‍ഡയാണ് കളിയിലെ കേമന്‍.

സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 118/ 8, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് 11 ഓവറില്‍ 94/3.

മഴമൂലം ഒരു മണിക്കൂര്‍ താമസിച്ചുതുടങ്ങിയ കളിയില്‍ ദിന്‍ഡ എറിഞ്ഞ ആദ്യഓവറിലെ ഹൈദരാബാദിന് ഫോമിലുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(0) നഷ്ടമായി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട സണ്‍റൈസേഴ്സിന്  അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഭുവനേശ്വര്‍ കുമാറിന്റെ(8 പന്തില്‍ 21)മികവിലാണ് 100 കടക്കാന്‍ കഴിഞ്ഞത്. 53 പന്തില്‍ 56 റണ്‍സുമായി ശീഖര്‍ ധവാന്‍ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ പൂനെയ്ക്ക് ആദ്യ ഓവറില്‍ തന്ന ഫോമിലുള്ള അജിങ്ക്യാ രഹാനെയെ(0) നഷ്ടമായി. എന്നാല്‍ ഫാഫ് ഡൂപ്ലെസിയും(21 പന്തില്‍ 30), സ്റ്റീവന്‍ സ്മിത്തും(36 പന്തില്‍ 46) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തിന് അടിത്തറയിട്ടു.

Story by
Read More >>