ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയപാദയില്‍

മുംബൈ: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിന് തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ ടീം ഉയര്‍ത്തിയ 171 റണ്‍സിന്റെ...

ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയപാദയില്‍
rohith-sharma

മുംബൈ: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിന് തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ ടീം ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റും രണ്ടു ഓവറും ശേഷിക്കെ മുംബൈ ഇന്ത്യന്‍സ് മറികടന്നു. 44 പന്തില്‍ മൂന്നു സിക്‌സറും നാലു ബൗണ്ടറികളും ഉള്‍പ്പടെ 62 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.


സ്‌കോര്‍-  ആര്‍സിബി 20 ഓവറില്‍ ഏഴിന് 170 & മുംബൈ ഇന്ത്യന്‍സ് 18 ഓവറില്‍ നാലിന് 171

62 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെയും പുറത്താകാതെ 40 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡിന്റെയും ബാറ്റിങ്ങാണ് മുംബൈയെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. അമ്പാട്ടി റായിഡു 31 റണ്‍സും ജോസ് ബട്ട്‌ലര്‍ 28 റണ്‍സും നേടി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ട്രവിസ് ഹെഡിന്റെയും(37), വിരാട് കൊഹ്‌ലിയുടെയും(33) മികവിലാണ് 20 ഓവറില്‍ ഏഴിന് 170 റണ്‍സെടുത്തത്. ഡിവില്ലിയേഴ്‌സ് 29 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 28 റണ്‍സും നേടി. മുംബൈയ്ക്കു വേണ്ടി ജസ്‌പ്രിത് ബുംറ മൂന്നു വിക്കറ്റും, ക്രുനാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റും സ്വന്തമാക്കി.

Story by
Read More >>