ഐപിഎല്‍; പൊള്ളാര്‍ഡിന്റെ മികവില്‍ മുംബൈയ്ക്ക് വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  കൊല്‍ക്കത്ത നൈറ്റ് റെയ്ഡേര്‍സിനെ മുംബൈ ഇന്ത്യന്‍സ് 6 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20...

ഐപിഎല്‍; പൊള്ളാര്‍ഡിന്റെ മികവില്‍ മുംബൈയ്ക്ക് വിജയംJasprit-Bumrah-Bangalore-vs-Mumbai-1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  കൊല്‍ക്കത്ത നൈറ്റ് റെയ്ഡേര്‍സിനെ മുംബൈ ഇന്ത്യന്‍സ് 6 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് എടുത്തപ്പോള്‍, മുംബൈ 18  ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത്ത് ശര്‍മ്മയാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.

49 പന്തില്‍ 68 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും, 17 പന്തില്‍ നിന്നും 6 സിക്സും, 2 ഫോറും അടക്കം 51 റണ്‍സ് നേടിയ കെറണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.  കൊല്‍ക്കത്തയ്ക്കായി നായകന്‍ ഗംഭീര്‍ 45 പന്തില്‍ 59 റണ്‍സ് നേടി.  റോബിന്‍ ഉത്തപ്പ 20 പന്തില്‍ 36 റണ്‍സ് നേടി.

Story by
Read More >>