മഹാരാഷ്ട്രയില്‍ ജലക്ഷാമം: ഐപിഎല്‍ വേണമോയെന്ന്‍ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്ര കഴിഞ്ഞ ഏതാനം മാസമായി രൂക്ഷമായ ജലക്ഷാമം തുടരുകയാണ്. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങള്‍ വെള്ളത്തിന്‌ വേണ്ടി പോരാടുമ്പോള്‍ ഐപിഎല്ലിന്...

മഹാരാഷ്ട്രയില്‍ ജലക്ഷാമം: ഐപിഎല്‍ വേണമോയെന്ന്‍ ഹൈക്കോടതി

bombay-high-court

മുംബൈ: മഹാരാഷ്ട്ര കഴിഞ്ഞ ഏതാനം മാസമായി രൂക്ഷമായ ജലക്ഷാമം തുടരുകയാണ്. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങള്‍ വെള്ളത്തിന്‌ വേണ്ടി പോരാടുമ്പോള്‍ ഐപിഎല്ലിന് വേണ്ടി കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ ഒരുങ്ങുന്നത് ഒഴിവാക്കുന്നതല്ലേ ഉചിതം എന്ന് ബോംബൈ ഹൈക്കോടതി.

ഈ സാഹചര്യത്തില്‍ ജല ഉപയോഗം ഏറെയുണ്ടാകുന്ന ഐപിഎല്‍ നടത്തണോ എന്ന കാര്യം ആലോചിക്കണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു. ഏകദേശം 20 ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയിലെ മൂന്ന് വേദികളിലായിനടത്തുന്നത് വഴി കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഗ്രൌണ്ട്നനയ്ക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി വേണ്ടി വരുമെന്ന്കാണിച്ചു മുംബൈഹൈക്കോടതിയില്‍ ഒരുസ്വകാര്യ വ്യക്തി കൊടത്ത ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.


ഐപിഎല്ലിനേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്കാണെന്നും സംസ്ഥാനം രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍  മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്നും ബോംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മുംബൈ,പുണെ,നാഗ്പൂര്‍ എന്നീ വേദികളിലായിയാണ് ഐപിഎല്‍ നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റൈസിങ്ങ് പുണെസൂപ്പര്‍ ജയന്റ്സ്, കിങ്ങ്സ് XIപഞ്ചാബ് തുടങ്ങിയ ടീമുകളുടെ ഹോം മത്സരങ്ങളാണ് ഈ വേദികളിലായി നടക്കുന്നത്. മുംബൈ ഹൈക്കോടതിയുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെയാണ് എന്നും സ്റ്റേഡിയം നനയ്ക്കുന്നതും മറ്റും കുടിക്കാന്‍ ഉള്ള വെള്ളം ഉപയോഗിച്ചല്ലയെന്നും ബിസിസിഐ വാദിക്കുന്നു.