ഐപിഎല്‍: ഏപ്രില്‍ 30ന് ശേഷംമഹാരാഷ്ട്രയില്‍ മത്സരങ്ങള്‍ പാടില്ല

മുംബൈ: മഹാരാഷ്ട്രയില്‍ നടത്തുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റണമെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. ഏപ്രില്‍ 30ന് ശേഷം നടക്കുന്ന മത്സരങ്ങള്‍ മാറ്റണമെന്നാണ്...

ഐപിഎല്‍: ഏപ്രില്‍ 30ന് ശേഷംമഹാരാഷ്ട്രയില്‍ മത്സരങ്ങള്‍ പാടില്ല

bombay-high-court

മുംബൈ: മഹാരാഷ്ട്രയില്‍ നടത്തുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റണമെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. ഏപ്രില്‍ 30ന് ശേഷം നടക്കുന്ന മത്സരങ്ങള്‍ മാറ്റണമെന്നാണ് കോടതി നിര്‍ദ്ദേശം.

കടുത്ത വരള്‍ച്ച അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍ 60 ലക്ഷം ജലം ക്രിക്കറ്റ് പിച്ച് നനയ്ക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. ജനങ്ങള്‍ വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുമ്പോള്‍ മൈതാനവും പിച്ചും നനയ്ക്കാനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.


മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൌണ്ട് ആയ വാങ്കഡെ, പുണെ സൂപ്പര്‍ജയന്റസിന്റെ ഹോം ഗ്രൌണ്ട് ആയ പുണെ സ്റ്റേഡിയം, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെഗ്രൌണ്ട് ആയ നാഗ്പൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലെ മത്സരങ്ങള്‍ മാറ്റാനാണ് കോടതി നിര്‍ദ്ദേശം.

മുന്‍കൂട്ടി ടിക്കറ്റുകള്‍ വിറ്റതിനാല്‍ മത്സരങ്ങള്‍ മാറ്റുന്നതിലെ ബുദ്ധിമുട്ട് ബിസിസിഐ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി മെയ് മാസം മുതലുള്ള മത്സരങ്ങളുടെ വേദി മാറ്റി ഉത്തരവിട്ടത്.

വരള്‍ച്ചാദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കാമെന്ന് മഹാരാഷ്ട്രയിലെ ടീമുകള്‍ വാഗ്ദാനം ചെയ്തു. കൂടാതെ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് സൗജന്യമായി വിതരണം ചെയ്യാമെന്നും അറിയിച്ചു. എന്നാല്‍ ഇക്കാര്യം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

Read More >>