ഐപിഎല്‍: കൊല്‍ക്കത്തക്ക് മൂന്നാം ജയം

മൊഹാലി: മുന്‍ ഇന്ത്യന്‍ താരം റോബിന്‍  ഉത്തപ്പ നിറഞ്ഞാടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്ലില്‍ മൂന്നാം ജയം. സ്പിന്നര്‍മാരുടെ മികവില്‍...

ഐപിഎല്‍: കൊല്‍ക്കത്തക്ക് മൂന്നാം ജയം

uthappa

മൊഹാലി: മുന്‍ ഇന്ത്യന്‍ താരം റോബിന്‍  ഉത്തപ്പ നിറഞ്ഞാടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്ലില്‍ മൂന്നാം ജയം. സ്പിന്നര്‍മാരുടെ മികവില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ 138 റണ്‍സില്‍ വരിഞ്ഞുകെട്ടിയ കൊല്‍ക്കത്ത 17 പന്ത് ബാക്കിനില്‍ക്കെ 141 റണ്‍സടിച്ച് ആറ് വിക്കറ്റിന് കളി സ്വന്തമാക്കി. മൂന്ന് ക്യാച്ചും ഒരു റണ്ണൗട്ടുമായി വിക്കറ്റിന് പിന്നിലും തിളങ്ങിയ ഉത്തപ്പയാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ കൊല്‍ക്കത്തക്കാര്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ കൊക്കാത്തയുടെ സ്പിന്‍ ബൌളിങ്ങിനു മുന്നില്‍ കിങ്ങ്സ് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത  മികച്ച ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറും റോബിന്‍  8.3 ഓവറില്‍ 82 റണ്‍സ് കൂട്ടി ചേര്‍ത്തു. അതിനിടയില്‍ ഉത്തപ്പ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയും കണ്ടത്തെി. 28 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് ഉത്തപ്പ 53 റണ്‍സെടുത്തത്.

Read More >>