ഐപിഎല്‍; ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം

ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് നിലയില്‍ ഒന്നാമതെത്തി.ഇന്നലെനടന്ന മത്സരത്തില്‍ ഗുജറാത്ത് പുണെ സൂപ്പര്‍...

ഐപിഎല്‍; ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം

gujarath-lions

ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് നിലയില്‍ ഒന്നാമതെത്തി.ഇന്നലെനടന്ന മത്സരത്തില്‍ ഗുജറാത്ത് പുണെ സൂപ്പര്‍ ജയന്റ്സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി.

പുണെ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 18 ഓവറില്‍ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു. അര്‍ധസെഞ്ചുറി നേടി ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ച ആരണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദ മാച്ച്. 49 റണ്‍സെടുത്ത് ബ്രണ്ടന്‍ മക്കല്ലവും മികച്ച പിന്തുണ നല്‍‌കി.


ടോസ് നേടി ബാറ്റുചെയ്‌ത് റൈസിങ് പൂനെയ്‌ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. 69 റണ്‍സെടുത്ത് ഫാഫ് ഡുപ്ലെസിസാണ് ടോപ്‌സ്‌കോറര്‍. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ 31 പന്തില്‍ 37 റണ്‍സെടുത്തു. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും പീറ്റേഴ്‌സണ്‍ നേടി. ആജിന്‍ക്യ രഹാനെ 21 റണ്‍സും നായകന്‍ എം എസ് ധോണി പത്തു പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി. ഗുജറാത്ത് ലയണ്‍സിനുവേണ്ടി പ്രവിണ്‍ ടാംബെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

Read More >>