ഐപിഎല്‍; ഗുജറാത്തിന് ആദ്യ തോല്‍വി

രാജ്‌കോട്ട്‌:ഐപിഎല്‍ ഒമ്പതാം സീസണില്‍ പുതുമുഖങ്ങളായ ഗുജറാത്ത് ലയണ്‍സിന് ആദ്യ തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്...

ഐപിഎല്‍; ഗുജറാത്തിന് ആദ്യ തോല്‍വി

David-Warner-Sunrisers-

രാജ്‌കോട്ട്‌:ഐപിഎല്‍ ഒമ്പതാം സീസണില്‍ പുതുമുഖങ്ങളായ ഗുജറാത്ത് ലയണ്‍സിന് ആദ്യ തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് ലയണ്‍സ് 10 വിക്കറ്റിന്റെ തോല്‍വി ഏറ്റു വാങ്ങി.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 135 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. 51 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളോടെ 75 റണ്‍സ്‌ നേടിയ നായകന്‍ സുരേഷ്‌ റെയ്‌നയ്‌ക്കു മാത്രമാണ്‌ ഗുജറാത്ത്‌ നിരയില്‍ പിടിച്ചു നില്‍ക്കാനായത്‌. റെയ്‌നയ്‌ക്കു പുറമേ 18 റണ്‍സ്‌ നേടിയ ബ്രണ്ടന്‍ മക്കല്ലവും 14 റണ്‍സ്‌ നേടിയ രവീന്ദ്ര ജഡേജയും മാത്രമാണ്‌ രണ്ടക്കം കടന്നത്‌. നാലോവറില്‍ 29 റണ്‍സ്‌ വഴങ്ങി നാലു വിക്കറ്റ്‌ വീഴ്‌ത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്‌ ലയണ്‍സിനെ തകര്‍ത്തത്‌.


മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അഞ്ചോര്‍ ബാക്കി നില്‍ക്കെ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 137 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു. അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ ഡേവിഡ്‌ വാര്‍ണറും(74) ഓപ്പണര്‍ ശിഖര്‍ ധവാനുമാണ്‌(53) സണ്‍റൈസേഴ്‌സിന്‌ മിന്നും ജയം സമ്മാനിച്ചത്‌.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട ധവാന്‌ ആത്മവിശ്വാസം പകരുന്നതാണ്‌ ഈ പ്രകടനം.

Read More >>