ഐപിഎല്‍; ഗുജറാത്തിന് അവസാന പന്തില്‍ വിജയം

പുണെ: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരെ അവസാന പന്തില്‍ ജയം.മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സ് ജയിച്ചത്. ഏഴു...

ഐപിഎല്‍; ഗുജറാത്തിന് അവസാന പന്തില്‍ വിജയംgujarat-lions

പുണെ: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരെ അവസാന പന്തില്‍ ജയം.

മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സ് ജയിച്ചത്. ഏഴു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഐപിഎല്ലിലെ അരങ്ങേറ്റക്കാര ഗുജറാത്ത് ലയണ്‍സിന് ആറു മല്‍സരവും ജയിക്കാനായി.


പുനെ ഉയര്‍ത്തിയ 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഗുജറാത്ത് ലയണ്‍സ് അവസാന പന്തില്‍ മറികടന്നത്. 37 പന്തില്‍ 63 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്‌മിത്തും 22 പന്തില്‍ 43 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്നു നല്‍കിയ ഉജ്ജ്വല തുടക്കമാണ് ഗുജറാത്ത് ലയണ്‍സിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സുരേഷ് റെയ്‌ന 34 റണ്‍സും ദിനേഷ് കാര്‍ത്തിക് 33 റണ്‍സും നേടി. ഡ്വെയ്ന്‍ സ്‌മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ സ്റ്റീവന്‍ സ്‌മിത്തിന്റെ(54 പന്തില്‍ 101) സെഞ്ച്വറിയുടെയും ആജിന്‍ക്യ രഹാനെയുടെ(54) അര്‍ദ്ധസെഞ്ച്വറിയുടെയും മികവിലാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ മൂന്നിന് 195 റണ്‍സ് അടിച്ചുകൂട്ടിയത്. ധോണി പുറത്താകാതെ 30 റണ്‍സെടുത്തു.

Read More >>