ഐപിഎല്‍: ഡൽഹിക്ക് 10 റൺസ് ജയം; സഞ്ജു കളിയിലെ കേമൻ

ന്യൂ‍ഡൽഹി: നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർ‍ ഡെവിൾസിന് 10 റൺസ് ജയം.  അവസാന ഓവർവരെ വിജയത്തിനായി പൊരുതിയ മുംബൈ ക്യാപ്റ്റൻ രോഹിത്...

ഐപിഎല്‍: ഡൽഹിക്ക് 10 റൺസ് ജയം; സഞ്ജു  കളിയിലെ കേമൻ

Sanju-Samson-

ന്യൂ‍ഡൽഹി: നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർ‍ ഡെവിൾസിന് 10 റൺസ് ജയം.  അവസാന ഓവർവരെ വിജയത്തിനായി പൊരുതിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറി പാഴായി.

അർധസെഞ്ചുറിയുമായി ഡൽഹി ഇന്നിങ്സിന് കരുത്തേകിയ മലയാളി താരം സഞ്ജു സാംസണാണ് കളിയിലെ കേമൻ.

സ്കോർ: ഡൽഹി ഡെയർ ഡെവിൾസ് - 20 ഓവറിൽ നാലിന് 164. മുംബൈ ഇന്ത്യൻസ് - 20 ഓവറിൽ ആറിന് 154

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. തകർപ്പൻ ഇന്നിങ്സുമായി കളം നിറഞ്ഞ സഞ്ജു 48 പന്തിൽ 60 റൺസെടുത്തു. ഡുമിനി 31 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 49 റൺസെടുത്ത് പുറത്താകാതെ നിന്നു.

165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ ഒൻപത് റൺസുള്ളപ്പോൾ പാർഥിവ് പട്ടേൽ ഒരു റണ്ണുമായി പുറത്തായി. തുടർന്നെത്തിയ അമ്പാട്ടി റായി‍ഡു ,ക്രുനാൽ പാണ്ഡ്യ, കീറൻ പൊള്ളാർഡ് (18 പന്തിൽ 19) എന്നിവർ ക്യാപ്റ്റനൊപ്പം പൊരുതി നോക്കിയെങ്കിലും ഡൽഹി സ്കോർ മറികടക്കാനായില്ല.

Read More >>