ഡി കോക്കിന്റെ മികവില്‍ ഡല്‍ഹിക്ക് വിജയം

ബെംഗളൂരു: ഐപിഎല്‍ ഒമ്പതാം സീസണിലെ ആദ്യസെഞ്ച്വറി കുറിച്ച ഡി കോക്കിന്റെ (108) കരുത്തില്‍ ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ഏഴുവിക്കറ്റ് ജയം.ബാംഗ്ലൂരിന്റെ 191...

ഡി കോക്കിന്റെ മികവില്‍ ഡല്‍ഹിക്ക് വിജയം

de-cock

ബെംഗളൂരു: ഐപിഎല്‍ ഒമ്പതാം സീസണിലെ ആദ്യസെഞ്ച്വറി കുറിച്ച ഡി കോക്കിന്റെ (108) കരുത്തില്‍ ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ഏഴുവിക്കറ്റ് ജയം.

ബാംഗ്ലൂരിന്റെ 191 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 3 വിക്കറ്റ്നഷ്ടത്തില്‍ അഞ്ച് പന്ത് ശേഷിക്കെ വിജയം കണ്ടെത്തി.

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 191. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: 19.1 ഓവറില്‍ മൂന്നിന് 192.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് നായകന്‍ വിരാട് കോലിയുടെയും (79) എ.ബി ഡിവില്ലിയേഴ്‌സിന്റെയും (55) ബാറ്റിന്റെ ചൂട് നല്ല വണ്ണം അറിയേണ്ടി വന്നു. ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സന്‍ 19 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 33 റണ്‍സെടുത്തു.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി അതേനാണയത്തില്‍ തിരിച്ചടിച്ചു. റണ്‍നിരക്ക് താഴാതെ, നിലയുറപ്പിച്ചു കളിച്ച ഡികോക്ക് ടീമിന് ജയമുറപ്പിച്ചശേഷമാണ് മടങ്ങിയത്. 51 പന്തില്‍ 15 ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കമാണ് ഡി കോക്ക് 108 റണ്‍സടിച്ചത്.Story by
Read More >>