ഐപിഎല്‍: സഞ്ജുവിന്റെ മികവില്‍ ഡല്‍ഹിക്ക്‌ എട്ടുവിക്കറ്റ്‌ ജയം

ന്യൂഡല്‍ഹി: കൂറ്റനടിക്കാര്‍ നിറഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കറക്കി വീഴ്‌ത്തി ഐപിഎല്‍ ഒമ്പതാം സീസണില്‍ ഡല്‍ഹി ഡയര്‍ ഡേവില്‍സിന് ആദ്യ വിജയം.  ഇന്നലെ...

ഐപിഎല്‍: സഞ്ജുവിന്റെ മികവില്‍ ഡല്‍ഹിക്ക്‌ എട്ടുവിക്കറ്റ്‌ ജയം

dELHI-DARE-DEVILS

ന്യൂഡല്‍ഹി: കൂറ്റനടിക്കാര്‍ നിറഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കറക്കി വീഴ്‌ത്തി ഐപിഎല്‍ ഒമ്പതാം സീസണില്‍ ഡല്‍ഹി ഡയര്‍ ഡേവില്‍സിന് ആദ്യ വിജയം.  ഇന്നലെ നടന്ന മത്സരത്തില്‍ മിശ്രയുടെ മികവില്‍ പഞ്ചാബ്‌ കിങ്‌സ് ഇലവനെ എട്ടു വിക്കറ്റിന്‌ തോല്‍പിച്ച്‌ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ആദ്യ ജയം നേടി.

മികച്ച ടേണും ഫ്‌ളൈറ്റുമായി തിളങ്ങിയ മിശ്ര മൂന്നോവറില്‍ വെറും 11 റണ്‍സ്‌ വഴങ്ങി നാലുവിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്‌ നിശ്‌ചിത 20 ഓവറില്‍ ഒമ്പതുവിക്കറ്റ്‌ നഷ്‌ടത്തില്‍ 111 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. 24 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സ്‌ നേടിയ ഓപ്പണര്‍ മനാന്‍ വോഹ്‌റയാണ്‌ പഞ്ചാബ്‌ നിരയിലെ ടോപ്‌സ്കോറര്‍.


താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക്‌ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശ്രേയസ്‌ അയ്യരെ(3) നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്വിന്റണ്‍ ഡികോക്കും(59 നോട്ടൗട്ട്‌) സഞ്‌ജു സാംസണും(32 പന്തില്‍ 33) ചേര്‍ന്ന്‌ ടീമിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചു. ജയത്തിനു 12 റണ്‍സ്‌ അകലെ സഞ്‌ജു പുറത്തായെങ്കിലും ഡികോക്കും പവന്‍ നേഗിയും ചേര്‍ന്ന്‌ കൂടുതല്‍ നഷ്‌ടമുണ്ടാകാതെ ലക്ഷ്യം കണ്ടു. 42 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ്‌ ഡികോക്കിന്റെ 59 റണ്‍സ്‌.