ഐപിഎല്‍ വാതുവെപ്പ്: അഞ്ചംഗ സംഘം പിടിയില്‍

കോഴിക്കോട്: ഐപിഎല്‍ വാതുവെപ്പ് സംഘത്തിലെ അഞ്ചുപേര്‍ പിടിയിലായി. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഇഫ്സുള്‍ റഹ്മാന്‍, ഷംസു,മുഹമ്മദ് റാഷിദ്എന്നിവരാണ് പിട...

ഐപിഎല്‍ വാതുവെപ്പ്: അഞ്ചംഗ സംഘം പിടിയില്‍

Cricket-Betting_

കോഴിക്കോട്: ഐപിഎല്‍ വാതുവെപ്പ് സംഘത്തിലെ അഞ്ചുപേര്‍ പിടിയിലായി. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഇഫ്സുള്‍ റഹ്മാന്‍, ഷംസു,മുഹമ്മദ് റാഷിദ്എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് അശോകപുരത്ത് വച്ചാണ് സംഘം പിടിയിലാകുന്നത്. ഐപി എല്‍ മത്സരങ്ങള്‍ തുടങ്ങിയ അന്നുമുതല്‍ സജീവമായി വാതുവയ്പ്പ് രംഗത്ത് ഉണ്ടായിരുന്ന ഇവര്‍ സ്ഥലത്തെ ഒരുഒഴിഞ്ഞ കെട്ടിടം കേന്ദ്രികരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ക്ക് അന്തര്‍സംസ്ഥാന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈ.ഫോണിലേക്ക് വന്ന കോളുകളുടെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. നടക്കാവ് പൊലീസാണ് കേസന്വേഷിക്കുന്നത്.

മൊബൈല്‍ ഫോണ്‍  കേന്ദ്രീകരിച്ചാണിവരുടെ പ്രവര്‍ത്തനം. മത്സരത്തിന് ഏറെ മുമ്പേതന്നെ  പന്തയത്തിന്റെ വിശദാംശങ്ങള്‍  വാതുവെപ്പ് കാരിലേക്കെത്തിക്കും. ഓരോ പന്തിലും നേടുന്ന റണ്‍സ് മുതല്‍ ഫോറുകളുടെയും സിക്‌സറുകളുടെയും എണ്ണത്തിന് വരെ പന്തയത്തുകയുണ്ട്. പ്രവചനം ശരിയാകുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത സമ്മാനത്തുക കിട്ടും. ബാക്കി പൈസ മുഴുവന്‍ സംഘത്തിനും.

Story by
Read More >>