പാകിസ്ഥാന്‍റെ വാശിക്ക് മുന്നില്‍ അഫ്ഗാന്‍ ഇന്‍സമാം ഉള്‍ ഹഖിനെ വിട്ടുകൊടുത്തു

കാബൂള്‍: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോഴത്തെ അഫ്ഗാന്‍ ടീം പരിശീലകനുമായ ഇന്‍സാമാം ഉള്‍ ഹഖിന് വേണ്ടി പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍...

പാകിസ്ഥാന്‍റെ വാശിക്ക് മുന്നില്‍ അഫ്ഗാന്‍ ഇന്‍സമാം ഉള്‍ ഹഖിനെ വിട്ടുകൊടുത്തു

inzamam

കാബൂള്‍: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോഴത്തെ അഫ്ഗാന്‍ ടീം പരിശീലകനുമായ ഇന്‍സാമാം ഉള്‍ ഹഖിന് വേണ്ടി പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ പിടിവലി. പാകിസ്ഥാന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് ഇന്‍സമാമിനെ വിട്ടു കൊടുക്കണം എന്നുള്ള പാക്ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ ഒടുവില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

ഇന്‍സമമാം ഉള്‍ ഹഖിനായി പാകിസ്‌താന്‍ വാശി പിടിച്ചതോടെ തങ്ങളുടെ ദേശീയ ക്രിക്കറ്റ്‌ ടീം പരിശീലക സ്‌ഥാനത്തു നിന്ന്‌ ഇന്‍സിയെ അഫ്‌ഗാന്‍ വിട്ടുനല്‍കി.


അഫ്‌ഗാന്‍ ടീമിന്റെ കോച്ച്‌ എന്ന സ്‌ഥാനം ഉപേക്ഷിച്ച്‌ ഇന്‍സമാം പാക്‌ ടീമിന്റെ മുഖ്യ സെലക്ടറായി ഉടന്‍  മതലയേല്‍ക്കും.

ട്വന്റി 20 ലോകകപ്പില്‍ അഫ്‌ഗാനിസ്‌താന്‍ നവാഗതരുടെ ചാപല്യമില്ലായെ മികച്ച കളിയാണ്‌ കെട്ടഴിച്ചത്‌. ചാമ്പ്യന്‍മാരായ വെസ്‌റ്റിന്‍സീഡ്‌, ടൂര്‍ണമെന്റില്‍ തോല്‍വി സമ്മതിച്ചത്‌ അഫ്‌ഗാനോടു മാത്രമായിരുന്നു. ഇന്‍സമാമിന്റെ ശിക്ഷണമാണ്‌ അഫ്‌ഗാനെ മികച്ച നിലയിലേക്ക്‌ ഉയര്‍ത്തിയതെന്നതും വ്യക്‌തമായിരുന്നു. ടി20 ലോകകപ്പില്‍ പാകിസ്ഥാനറെ മോശം പ്രകടനം കൂടിയായതോടെ ഇന്‍സിയെ നാട്ടിലെത്തിച്ച്‌ ടീമിന്റെ ചുമതലയേല്‍പിക്കണമെന്ന്‌ വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഷഹ്രിയാര്‍ ഖാന്റെ അഭ്യര്‍ഥന പ്രകാരമാണ്‌ ഇന്‍സി അഫ്‌ഗാനിസ്‌താനില്‍ നിന്ന്‌ ജന്മനാട്ടിലേക്ക്‌ തിരികെയെത്തുന്നത്‌.

Read More >>