ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്; അവരെ വഴിതെറ്റിക്കാന്‍ കഴിയില്ല: കെഎം മാണി

കേരള നിയമസഭയില്‍ പാലാ മണ്ഡലത്തെ പ്രതിനീധകരിച്ച് ഇതുവരെ ഒറ്റ എംഎല്‍എയെ ഉണ്ടായിട്ടുള്ളു. അതാണ് സാക്ഷാല്‍ കെ.എം.മാണി. 1965ല്‍ പാലാ നിയോജകമണ്ഡലം രൂപീകൃതമായതുമുതല്‍ ഇന്നുവരെ അര നൂറ്റാണ്ടായി മുന്നണി ബന്ധങ്ങള്‍ മാറിമറിയുമ്പോഴും അവിടെ നിന്ന് വേറെ ആരും ജയിച്ചിട്ടില്ല. പാലായിലെ വസതിയില്‍ വെച്ച് കെ എം മാണിയുമായി നടത്തിയ അഭിമുഖം

ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്; അവരെ വഴിതെറ്റിക്കാന്‍ കഴിയില്ല: കെഎം മാണി

കേരള നിയമസഭയില്‍ പാലാ മണ്ഡലത്തെ പ്രതിനീധകരിച്ച് ഇതുവരെ ഒറ്റ എംഎല്‍എയെ ഉണ്ടായിട്ടുള്ളു. അതാണ് സാക്ഷാല്‍ കെ.എം.മാണി. 1965ല്‍ പാലാ നിയോജകമണ്ഡലം രൂപീകൃതമായതുമുതല്‍ ഇന്നുവരെ അര നൂറ്റാണ്ടായി മുന്നണി ബന്ധങ്ങള്‍ മാറിമറിയുമ്പോഴും അവിടെ നിന്ന് വേറെ ആരും ജയിച്ചിട്ടില്ല. പാലായിലെ വസതിയില്‍ വെച്ച് കെ എം മാണിയുമായി നടത്തിയ അഭിമുഖം


km-maniയുഡിഎഫിനും കേരള കോണ്‍ഗ്രസിനും ഇത്തവണത്തെ മത്സരം കടുപ്പാമാകുമെന്നാണ് നീരീക്ഷകരും പ്രതിപക്ഷവും ഒക്കെ പറയുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ നില്‍ക്കുന്നിടത്തെല്ലാം ശകതമായ മത്സരമാണല്ലോ. മാണി സാറിന് എന്ത് തോന്നുന്നു


നല്ല പ്രതീക്ഷയാണ്. യുഡിഎഫിനും കേരളകോണ്‍ഗ്രസിനും എനിക്കും പ്രശ്‌നങ്ങളൊന്നുമില്ല. തികഞ്ഞ പ്രതീക്ഷയാണുള്ളത്. വ്യക്തിപരമായി പറഞ്ഞാല്‍ എനിക്കും പാലായില്‍ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. പിന്നെ ഇതൊരു കാറ്റാണല്ലോ. യുഡിഎഫിന്റെ പൊതുവേയുള്ള ഒരുതരംഗമാണ്. ചില പ്രത്യേക മണ്ഡലങ്ങലില്‍ ചില്ലറ പ്രശ്നങ്ങളൊക്കെ കാണും.അത് എല്ലായിടത്തും ഉള്ളതാണല്ലോ.

പാലാ എന്നാല്‍ കെഎം മാണി എന്നാണ്. 50 വര്‍ഷം പാലായുടെ പ്രതിനിധി ആയിരുന്നു. വികസിത പാലായുടെ ശില്‍പ്പിയെന്നാണു താങ്കളെ കേരള കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്നത്. വികസനത്തുടര്‍ച്ച തന്നെയാണ് ഇത്തവണയും ഉയര്‍ത്തികാട്ടുന്നത്

അതിപ്പോള്‍ ഒരു സങ്കലപ്മെന്നല്ലേ ഉള്ളു. ഞാനിപ്പോള്‍ അങ്ങിനെ വിശ്വസിക്കുന്നില്ല. ഞാനാണ് പാലാ, പാലായാണ് ഞാന്‍ എന്ന തേന്നല്‍ ഒന്നും എനിക്കില്ല. ഞാന്‍ നിലകൊള്ളുന്നത് പാലായ്ക്ക് വേണ്ടിയാണ്. കഴിഞ്ഞ 50 വര്‍ഷകാലമായി എന്റെ കഴിവിന്റെ പരമാവധി കഴിയുന്ന സേവനങ്ങള്‍ പാലായ്ക്ക് വേണ്ടിയും മുഴുവന്‍ കേരളത്തിന് വേണ്ടിയും ചെയ്യുന്നു. എന്നാല്‍ ഒരു പ്രതിനിധി എന്ന നിലയില്‍ പാലായ്ക്ക്്് വേണ്ടിയും എന്റെ മുഴുവന്‍ സമയവും സമര്‍പ്പിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. അതിന്റെ ഫലം കാണുകയും ചെയ്തു.

km-maniവികസനത്തുടര്‍ച്ച എന്നത് കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്തൊക്കെയാണ്


വികസനകാര്യത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണ്. എന്നാല്‍ കേരളത്തിനും ഇന്ത്യക്കും  മാതൃകയാണ് വികസനകാര്യത്തില്‍ പാലാ.  സമഗ്ര വികാസം പ്രാപിച്ച നിയോജക മണ്ഡലമാണ് പാലാ. അതുകൊണ്ട് ഇനി വികസനം വേണ്ട എന്നല്ല. വികസിക്കുന്തോറും  വികസന ആവശ്യങ്ങള്‍ കൂടുതലായിവരും. വികസനകാര്യത്തില്‍ എനിക്ക് സ്ന്തോഷമേയുള്ളു. വികസനത്തെ  പുതിയമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ സംതൃപ്തിയുണ്ട്. ഇന്ത്യയുടെ ശരാശരി സാമ്പത്തിക വളര്‍ച്ചയെക്കാള്‍ മുന്നിലാണ് കേരളം നില്‍ക്കുന്നത്. ഞാന്‍ 13 ബഡ്ജറ്റുകള്‍ അവതിരിപ്പിക്കുകയുണ്ടായി. 13 ബഡ്ജറ്റിലെ നയങ്ങള്‍ ധനകാര്യ മാനേജ്മന്റ്  ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അല്ലേ. സാമ്പത്തിക വളര്‍ച്ച എന്നത്  സ്ഥിരവിലയുടെ അടിസ്ഥാനത്തില്‍ 6.2% ആണ് ഇന്ത്യയില്‍. കേരളത്തില്‍ 7.3 ആണ്. കറണ്ട്് പ്രൈസസിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ 11 %ആണ്്. കേരളത്തില്‍ അത്12.5 ശതമാനം ആണ്്. അപ്പോള്‍ ഇതൊക്കെ നമ്മളെ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നിര്‍ത്തി. അതിനൊക്കെ കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന വിജയങ്ങളും ധനകാര്യ മന്ത്രി എന്ന നിലക്കുള്ള കാര്യനിര്‍വഹണവും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒരു ധനകാര്യ മന്ത്രി എന്ന നിലക്ക്് കേരളത്തിന്റെ വികസനത്തില്‍ കാര്യമായ പങ്ക് വഹിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ എനിക്ക്്് അഭിമാനം ഉണ്ട്. പിന്നെ വേറൊരു കാര്യം പ്രതിപക്ഷം, അവര്‍ പറഞ്ഞ്് കൊണ്ടിരുന്നത് ഇപ്പോള്‍ ട്രഷറി പൂട്ടും എന്നാണ്. എന്നിട്ട് ഒരു ദിവസമെങ്കിലും ട്രഷറി പൂട്ടിയോ? ഓവര്‍ ഡ്രാഫ്റ്റില്‍ പോലും പതിച്ചില്ല. വേയ്സ് ആന്റ് മീന്‍സ് വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ? ട്രഷറിക്ക്്് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വല്ല നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടി വന്നോ? ഇല്ല. എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ ധനം കണ്ടെത്തി. വിഭവങ്ങള്‍ കണ്ടെത്തി. എല്ലാ മെഗാപ്രോജക്ടറ്റുകള്‍ക്കും ഞാന്‍ പണം നല്‍കി. അപ്പോള്‍ ആ നിലക്കൊക്കെയുള്ള എന്റെ ധനകാര്യമാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു ആത്മാഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങളിലും ഞാന്‍ ധനകാര്യ മന്ത്രിയായി ഇരുന്നിടത്തോളം ധനകാര്യ മാനേജ്മെന്റിലും അഭിമാനിക്കുന്നു.

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എങ്ങിനെയാണ്. നികുതി പിരിക്കുന്നതില്‍ ഉള്‍പ്പടെ വലിയ അനാസ്ഥകള്‍ ഉണ്ടായതായി സാമ്പത്തിക വിദഗ്ദധര്‍ ചൂണ്ടികാട്ടുന്നു.


ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെ കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ല. നികുതി പിരിഞ്ഞ് കിട്ടാനുളളത് ഒരു വര്‍ഷത്തെ ഒന്നു അല്ലല്ലോ. എങ്കിലും ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ റിക്കവറിയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന്റെ ഫലവും ഉണ്ടായിട്ടുണ്ട്. കുടിശ്ശികകള്‍ ഉണ്ട്.

കാരുണ്യസ്പര്‍ശമായി യുഡിഎഫും കെ എം മാണിയും എന്നാണ് പാലായില്‍ പോസ്റ്ററുകള്‍. താങ്കള്‍ വിഭാവനം ചെയ്ത് കാരുണ്യ പദ്ധതി ഇപ്പോള്‍ കാര്യക്ഷമമല്ല എന്ന് ആരോപണം നേരിടുന്നുണ്ട്.


ആരോപണം ഒന്നുമില്ല. അങ്ങിനെ ഒറ്റപ്പെടുത്തുവാനായുള്ള കാര്യങ്ങള്‍ ഒന്നുമില്ല. ഇപ്പോഴും നടക്കുന്നുണ്ട് കാരുണ്യ.

വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി യുഡിഎഫിന് വിജയപ്രതീക്ഷയാണുളളത് എന്ന് പറയുമ്പോഴും ബാര്‍കോഴക്കും സോളാറിനും ശേഷം അടുത്തിടെ ഭുമി വിവാദങ്ങള്‍ വന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉള്‍പ്പടെ അതില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും. ഇത്തരം ചര്‍ച്ചകളോക്കെ ഒക്കെ അഴിമതി സര്‍ക്കാറാണെന്ന ആരോപണങ്ങളെ  ശക്തിപ്പെടുത്തില്ലേ


ഇതൊക്കെ വെറും വിവാദങ്ങള്‍ മാത്രമാണ്. ആരോപണമെന്നത്  ഒരു വ്യവസായം ആണ്. ആരോപണ വ്യവസായം. ആരോപണം ഉയര്‍ത്തുന്നവരാണ് കുഴപ്പം ഉണ്ടാക്കുന്നത്. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാമോ. നിജസ്ഥിയും  തെളിവും  വസ്തുതയും വേണ്ടേ. ജനങ്ങള്‍ക്ക്‌ എല്ലാം അറിയാം . അവരിതൊക്കെ അളന്നും തൂക്കിയും ഇരിക്കുന്നവരാണ്. വഴി തെറ്റിക്കാന്‍ ഒക്കില്ല. പിന്നെ ഒരു മൂടുപടലം ഉണ്ടാക്കാം. അത്രയേ പറ്റു.