ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാല്‍പ്പത്തിനാലാം സ്ഥാനത്ത്; പിന്നില്‍ പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാല്‍പ്പത്തിനാലാം സ്ഥാനത്താണെന്ന് പഠനങ്ങള്‍. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലെയും ബംഗ്ലദേശിലെയും...

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാല്‍പ്പത്തിനാലാം സ്ഥാനത്ത്; പിന്നില്‍ പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍

internet-speed

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാല്‍പ്പത്തിനാലാം സ്ഥാനത്താണെന്ന് പഠനങ്ങള്‍. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലെയും ബംഗ്ലദേശിലെയും ഇന്റര്‍നെറ്റ് വേഗത ഇന്ത്യയുടേതിനേക്കാള്‍ പരിതാപകരമാണെന്നും പഠനം പറയുന്നു. ചൈനീസ് ടെലികോം കമ്പനിയായ ഹ്യൂവായ് പുറത്തിറക്കിയ ഗ്ലോബല്‍ കണക്ടിവിറ്റി ഇന്‍ഡക്‌സ് 2016 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

അല്‍ജീരിയ, കെനിയ, ഘാന, നൈജീരിയ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നാലെയായി പട്ടികയിലുള്ളത്. അന്‍പത് രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതയാണ് പഠനവിധേയമാക്കിയത്. അമേരിക്ക, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്ത്.

രാജ്യത്ത് ദേശീയ ഒപ്ടിക്കല്‍ ഫൈബര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അതിന്റെ പൂര്‍ണ്ണതയോടെ ഇന്റര്‍നെറ്റിന്റെ വേഗത കൂടുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Read More >>