പരവൂര്‍ ദുരന്തം: ദുരിതാശ്വാസത്തിനായി എയര്‍ ആംബുലന്‍സും നേവി കപ്പലുകളും

കൊല്ലം: കൊല്ലം പരവൂരില്‍ നടന്ന കമ്പക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസത്തിന് എയര്‍ ആംബുലന്‍സും നേവി വിമാനങ്ങളും. മെഡിക്കല്‍ സംഘവുമായി നേവി വിമാനങ്ങള്‍...

പരവൂര്‍ ദുരന്തം: ദുരിതാശ്വാസത്തിനായി എയര്‍ ആംബുലന്‍സും നേവി കപ്പലുകളും

paravoor

കൊല്ലം: കൊല്ലം പരവൂരില്‍ നടന്ന കമ്പക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസത്തിന് എയര്‍ ആംബുലന്‍സും നേവി വിമാനങ്ങളും. മെഡിക്കല്‍ സംഘവുമായി നേവി വിമാനങ്ങള്‍ കൊച്ചിയില്‍ നിന്നും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.

ഇന്ത്യന്‍ വ്യോമസേന ദുരന്തനിവാരണത്തിനായി നാല് ഹെലികോപ്റ്ററുകള്‍ കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍ അടക്കമുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.

Read More >>