എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്തില്‍ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ ജീവനക്കാരന്‍

കോഴിക്കോട്: ഡോ. എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ ജീവനക്കാരന്‍. ഇന്ത്യാവിഷന്‍ ഡ്രൈവറായിരുന്ന എകെ...

എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്തില്‍ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ ജീവനക്കാരന്‍

muneer-indiavision

കോഴിക്കോട്: ഡോ. എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ ജീവനക്കാരന്‍. ഇന്ത്യാവിഷന്‍ ഡ്രൈവറായിരുന്ന എകെ സാജനാണ് മുനീറിനെതിരെ മത്സരരംഗത്തുള്ളത്.

'ഞങ്ങളുടെ ശമ്പളമെടവിടെ' യെന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സാജന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ കൂടിയായ മുനീറിനെതിരെ മത്സരിക്കുന്നത്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.


2003 ല്‍ ഇന്ത്യാവിഷന്റെ തുടക്കകാലം മുതല്‍ സാജന്‍ ചാനലിനൊപ്പമുണ്ട്. ആറ് വര്‍ഷം മുമ്പാണ് സ്ഥിരം ജീവനക്കാരനാകുന്നത്. ചാനല്‍ പൂട്ടിയതോടെ ജീവനക്കാരുടെ നാല് മാസത്തെ ശമ്പളം, ബ്യൂറോ എക്സ്പെന്‍സ്, ടാക്സി വാടക, ഓഫീസ് വാടക എന്നിയൊന്നും ലഭിച്ചിരുന്നില്ല. ഇതിനായി ജീവനക്കാര്‍ നിരവധി തവണ മുനീറിനെ സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെ ജീവനക്കാര്‍ ഒറ്റക്കെട്ടായി മുനീറിനെതിരെ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ പ്രതിനിധിയായി സാജനെ രംഗത്തിറക്കുകയാണ്.

2015 ലാണ് ഇന്ത്യാവിഷന്‍ ചാനല്‍ പൂട്ടുന്നത്. ഇതോടെ നിരവധി കുടുംബങ്ങള്‍ വഴിയാധാരമായി. മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മറ്റ് പല സ്ഥാപനങ്ങളിലും പ്രവേശിച്ചെങ്കിലും മാധ്യമ ഇതര ജീവനക്കാരില്‍ ഭൂരിഭാഗവും തൊഴില്‍രഹിതരാണ്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇന്ത്യാവിഷന്‍ പുറത്തവിട്ടപ്പോള്‍ സ്ഥാപനത്തിനെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ നിരവധി തവണ ആക്രമണങ്ങളുണ്ടായിരുന്നു. സാജനുള്‍പ്പെടെയുള്ളവര്‍ക്ക് നേരേയും ആക്രമണമുണ്ടായി. കൂടാതെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് സാജന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പ്രതിനിധിയായാണ് സാജന്‍ മത്സരിക്കുന്നത്. കൂടാതെ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും സാജന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Read More >>