വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

വൈ-ഫൈ സ്പീഡ് ഇരട്ടിയാക്കാനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. അമേരിക്കയില്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഹരീഷ് കൃഷ്ണസ്വാമിയാണ്...

വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

harish

വൈ-ഫൈ സ്പീഡ് ഇരട്ടിയാക്കാനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. അമേരിക്കയില്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഹരീഷ് കൃഷ്ണസ്വാമിയാണ് ഒരു ആന്റിന ഉപയോഗിച്ച്  വൈഫൈ ഉപകരണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

മദ്രാസ്‌ ഐ ഐ ടിയില്‍ നിന്നും ഇലക്‌ട്രിക് എന്‍ജിനീയറിന്ഗില്‍ ബിരുദം നേടിയ ഹരീഷ് കൃഷ്ണസ്വാമി കൊളംബിയ ഹൈ സ്പീഡ് ആന്‍റ് എംഎം-വേവ് ഐസി (CoSMIC) ലാബിന്‍റെ ഡയറക്ടറാണ്.

ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്നതാണ് ഈ കണ്ടുപിടിത്തം   എന്നാണ് അദ്ദേഹം  പറയുന്നത്. ജേര്‍ണല്‍ നച്ച്യൂറല്‍ കമ്യൂണിക്കേഷനിലാണ് ഈ പഠനം ആദ്യം പ്രസിദ്ധീകരിച്ചത് ഒപ്പം, ഐഇഇഇ ഇന്‍റര്‍നാഷണല്‍ സോളിഡ് സ്റ്റെറ്റ് സര്‍ക്യൂട്ട് കോണ്‍ഫ്രന്‍സിലും ഈ പഠനം അവതരിപ്പിച്ചിട്ടുണ്ട്.

Read More >>