ഇന്ത്യന്‍ 'ഹാർലി വനിത' വീനു പാലിവാൾ അപകടത്തില്‍ മരിച്ചു

വീനു പാലിവാൾ, ഇന്ത്യയുടെ പ്രശസ്ത വനിതാ ബൈക്ക് റൈഡർ ഒരു അപകടത്തിൽ കൊല്ലപ്പെട്ടു. തന്റെ പ്രിയപ്പെട്ട ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഒരു ദേശ പര്യടനത്തിനിടെയാണ്...

ഇന്ത്യന്‍

lady-biker-Veenu-Paliwal

വീനു പാലിവാൾ, ഇന്ത്യയുടെ പ്രശസ്ത വനിതാ ബൈക്ക് റൈഡർ ഒരു അപകടത്തിൽ കൊല്ലപ്പെട്ടു. തന്റെ പ്രിയപ്പെട്ട ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഒരു ദേശ പര്യടനത്തിനിടെയാണ് ഈ ദുരന്തം. ദീപക് താൻവർ എന്ന സഹയാത്രികനോടൊപ്പം രാജാസ്ഥാനിലെ ഡൂൺസ് ചാപ്റ്ററും ഹാർലി ഡേവിഡ്സണും സംഘടിപ്പിച്ച പര്യടനത്തിനിടെയായിരുന്നു അപകടം.

മധ്യപ്രദേശിലെ വിധീഷ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് 'ഹാർലി വനിത' വിട പഞ്ഞത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതാണ് 44 വയസ്സുകാരിയായ ഈ ജയ്പൂർ സ്വദേശിനിയുടെ ജീവൻ കവർന്നത്. ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരു

ന്നുവെങ്കിലും വീനുവിന് ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. ആശുപത്രയിൽ എത്തിച്ചപ്പോഴെ മരണം നടന്നു കഴിഞ്ഞു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


കോളേജ് പഠനകാലത്താണ് വീണുവിന് ബൈക്ക് റേസിംഗിൽ കമ്പം തോന്നുന്നത്. പിതാവിൽ നിന്നും പൂർണ്ണ പിന്തുണയുണ്ടായിരുന്നെങ്കിലും അനുകൂല സാഹചര്യങ്ങൾ ലഭിക്കാത്തതിനാൽ അന്ന് ആ സ്വപ്നത്തിന് പിന്നാലെ പോകാൻ വീണുവിന് കഴിഞ്ഞില്ല.എന്നാൽ, ആഗ്രഹിച്ച ജീവിതം നേടിയെടുക്കുന്നതിൽ അവർ വിജയിച്ചു. ആഗ്രഹിച്ച ബൈക്ക് വാങ്ങുവാൻ അവർ കഠിനമായി അധ്വാനിച്ചു. അസംതൃപ്ത ദാമ്പത്യത്തിൽ നിന്നും മോചനം വാങ്ങി വീനു ബൈക്കിംഗിലക്ക് കടന്നു.രണ്ട് മക്കളുടെയും സംരക്ഷണവും വീനു ഏറ്റെടുത്തു.

ഹാർലി ഡേവിഡ്സൺ മണിക്കൂറിൽ 180 കി.മി വേഗത്തിൽ ഓടിച്ചു, അവർ ബൈക്ക് പ്രേമികളുടെ ആരാധനാപാത്രമായി.

ഇന്ത്യയെ ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വീനുവിന്റെ അന്ത്യയാത്ര.

Read More >>