നിലപാടിലുറച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്; വിഎസുമായുള്ള അഭിമുഖത്തിന്റെ ശബദരേഖ പുറത്തുവിട്ടു

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്. അഭിമുഖത്തില്‍ വിഎസ് പറഞ്ഞ...

നിലപാടിലുറച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്; വിഎസുമായുള്ള അഭിമുഖത്തിന്റെ ശബദരേഖ പുറത്തുവിട്ടു

vs

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്. അഭിമുഖത്തില്‍ വിഎസ് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കി. അഭിമുഖത്തിന്റെ ശബ്ദരേഖയും മാധ്യമം പുറത്തുവിട്ടു.

'തനിക്കനുകൂലമായി ജനങ്ങള്‍ മുദ്രാവാക്യം  വിളിക്കുന്നുണ്ട്. എന്നാല്‍ ആര് മുഖ്യമന്ത്രിയാകണം എന്ന് പാര്‍ട്ടി തീരുമാനിക്കും' എന്നാണ് വിഎസിന്റെ പരാമര്‍ശം. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിഷേധിച്ച് വിഎസും രംഗത്തെത്തി.


'വിഎസ് ആണ് ഞങ്ങളുടെ മുഖ്യമന്ത്രി എന്നാണ് ജനങ്ങള്‍ പറയുന്നത്' എന്ന ചോദ്യത്തിന് 'ജനങ്ങളുടേയും കേരളത്തിലെ ചിന്തിക്കുന്ന ബുദ്ധിമാന്മാരുടേയും ഇടയില്‍ അങ്ങനെയൊരു ചിന്ത ഡെവലപ് ചെയ്ത് വരുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ പാര്‍ട്ടിയും മുന്നണിയുമാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. അതില്‍ വിഎസ് അച്യുതാനന്ദന്റെ അഭിപ്രായം പ്രതീക്ഷിക്കേണ്ട.' എന്നാണ് വിഎസ് മറുപടി നല്‍കുന്നത്.

ചില മാധ്യമങ്ങള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റേണ്ടെന്നുമായിരുന്നു വിഎസിന്റെ പ്രതികരണം.  ഭാവി മുഖ്യമന്ത്രിയെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്. മറിച്ചുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. താന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.

എന്നാല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് രംഗത്തെത്തിയതോടെ പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വിഎസിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിരുന്നില്ല.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപാകതയുണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

https://soundcloud.com/the-indian-express-1/cpm-leader-v-s-achuthanandan-speaks-on-election-campaign

Read More >>