അസ്ലന്‍ഷാ ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക്...

അസ്ലന്‍ഷാ ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

indian-hockey

ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്നലെ നടന്ന മത്സരത്തില്‍ രമണ്‍ദീപ് സിങ് (25', 39') ഇന്ത്യക്കായി രണ്ട് ഗോളുകള്‍ നേടി. നിക്കിന്‍ തിമ്മയ്യ (മൂന്നാം മിനിറ്റ്), ഹര്‍ജീത് സിങ് (ഏഴാം മിനിറ്റ്), ഡാനിഷ് മുജ്തബ (27'), തല്‍വീന്ദര്‍ സിങ് (50') എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. 46ആം മിനിറ്റില്‍ ഷഹ്‌രില്‍ സാബാഹ് ആണ് മലേഷ്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

കഴിഞ്ഞ തവണ വെങ്കലം സ്വന്തമാക്കിയ ഇന്ത്യ ഇത്തവണ വെള്ളി ഉറപ്പിച്ചുകഴിഞ്ഞു.

Read More >>