ഐക്യരാഷ്ട്ര സഭയില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരരെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തോട്‌ സഹകരിക്കാത്ത യു.എന്‍. അംഗരാജ്യങ്ങള്‍ക്ക്‌ ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. പാക്‌ ഭീകരനും...

ഐക്യരാഷ്ട്ര സഭയില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

akrabuddin

ന്യൂഡല്‍ഹി: ഭീകരരെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തോട്‌ സഹകരിക്കാത്ത യു.എന്‍. അംഗരാജ്യങ്ങള്‍ക്ക്‌ ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. പാക്‌ ഭീകരനും ജെയ്‌ഷെ മുഹമ്മദ്‌ മേധാവിയുമായ മസൂദ്‌ അസറിനു വിലക്ക്‌ ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന തടഞ്ഞതിന്റെ പശ്‌ചാത്തലത്തിലാണു വിമര്‍ശനം.

ഭീകരര്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ നല്‍കുന്ന അപേക്ഷ നിരാകരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഈ രാജ്യങ്ങള്‍ വ്യക്‌തമാക്കുന്നില്ലെന്നും ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ചൈനയെ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം.


ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി സയീദ്‌ അക്‌ബറുദ്ദീനാണ്‌ അല്‍-ക്വയ്‌ദ, താലിബാന്‍ ഭീകര സംഘടനകളെ വിലക്കാനുള്ള നീക്കം തടഞ്ഞതില്‍ വിമര്‍ശനം ഉന്നയിച്ചത്‌. ഭീകരര്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കൗണ്‍സിലില്‍ അംഗങ്ങളായ 15 രാജ്യങ്ങള്‍ എന്തുകൊണ്ടാണ്‌ മൂടിവയ്‌ക്കുന്നതെന്നും ഇന്ത്യ ആരാഞ്ഞു.

ഭീകരസംഘടനകളെ പിന്തുണച്ച് വീറ്റോ അധികാരം ഉപയോഗിച്ച ചൈനയുടെ നടപടിക്കെതിരെ പേര് എടുത്ത്പറയാതെ വിമര്‍ശനം ഉന്നയിച്ച ഇന്ത്യ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനുള്ള സമിതിയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്നും പറഞ്ഞു.

ഭീകരസംഘടനകള്‍ക്ക് അനുമതി സംബന്ധിച്ച തീരുമാനം എടുക്കേണ്ട 15 അംഗ സമിതിയുടെ പ്രവര്‍ത്തനം നിഗൂഢമാണെന്നും അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. ഐക്യത്തോടെയും അജ്ഞതയോടെയുമുള്ള സമിതിയുടെ പ്രവര്‍ത്തനം പുനപരിശോധിക്കണം.

പത്താന്‍കോട്ട് ഭീകരാക്രമണകേസിലെ മുഖ്യസൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിലക്കാനുള്ള യുഎന്നില്‍ ഭാരതം നടത്തിയ ശ്രമങ്ങള്‍ ചൈന വീറ്റോ ചെയ്തിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രചാരണമാണ് ഭാരതം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുന്നത്. നിരവധി തവണ പാക് ഭീകരസംഘടനകള്‍ക്ക് യുഎന്‍ വേദിയില്‍ ചൈന പിന്തുണ നല്‍കിയിട്ടുണ്ട്. ഇതെല്ലാം ഉയര്‍ത്തിക്കാട്ടി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഭാരതം.

Read More >>