സ്നേഹത്തോടെ, അമ്മ... ചന്ദ കൊച്ഛാർ

മാതാപിതാക്കൻമാർ അങ്ങനെയാണ്.. ജീവിതത്തിന്റെ യാഥാർത്ഥത്യത്തിലേക്ക് മക്കളെ നയിക്കും, ഏതു പ്രതിസന്ധിയിലേയും ഉറച്ച ആശ്വാസമാണവർ. സ്വന്തം അനുഭവങ്ങളാണ്...

സ്നേഹത്തോടെ, അമ്മ... ചന്ദ കൊച്ഛാർKochhar_preview

മാതാപിതാക്കൻമാർ അങ്ങനെയാണ്.. ജീവിതത്തിന്റെ യാഥാർത്ഥത്യത്തിലേക്ക് മക്കളെ നയിക്കും, ഏതു പ്രതിസന്ധിയിലേയും ഉറച്ച ആശ്വാസമാണവർ. സ്വന്തം അനുഭവങ്ങളാണ് അവരുടെ ഗുരു.

പ്രശസ്തരായ മാതാപിതാക്കൻമാരും വ്യത്യസ്ഥരല്ല. കുടുംബത്തിനും, കരിയറിനും ഇടയിൽ അവർ ജീവിതത്തിൽ വിജയിക്കുന്നു. ആ കഥ വിവരിക്കുകയാണ് ചന്ദ കൊച്ഛാർ - ICICI ബാങ്കിന്റെ CEO യും MDയുമാണവർ.
പ്രതിസന്ധികളെ യുക്തിപ്പൂർവ്വം സമീപിച്ച് വിജയിച്ച ജീവിതം ചന്ദ തന്റെ മകൾ ആരതിയ്ക്കായി കുറിക്കുന്നു. ഉദ്യോഗസ്ഥരായ എല്ലാ അമ്മമാരുടേയും വാക്കുകളാണിത്.ചന്ദ കൊച്ഛാർ മകൾക്കെഴുതിയ കത്തിന്റെ വിവർത്തനം:


പ്രിയപ്പെട്ട ആരതി,

ജീവിതത്തിന്റെ പടിവാതിലിൽ, ആത്മവിശ്വാസം നിറഞ്ഞ ഒരു പെൺകുട്ടിയായി നിന്നെ കാണുമ്പോൾ, എനിക്ക് ഏറെ അഭിമാനം തോന്നുന്നു. നീ ഇനിയും വളരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

എന്റെ യാത്രയും, ഞാൻ പഠിച്ച പാഠങ്ങളും തിരിഞ്ഞു നോക്കുവാൻ നിന്റെ ജീവിതം എന്നെ പ്രേരിപ്പിക്കുന്നു. ഈ പാഠങ്ങൾ ഒക്കെയും ഞാൻ പഠിച്ചത് എന്റെ കുട്ടിക്കാലത്ത് നിന്നുമാണ് ... എന്റെ മാതാപിതാക്കളിൽ നിന്നും തന്നെ! അവർ പകർന്നു തന്ന മൂല്യങ്ങളാണ് ഇന്ന് എന്റെ ജീവിതം.


ഞങ്ങളെ അവർ വ്യത്യസ്തരായി കണ്ടിരുന്നില്ല - 2 പെൺമക്കളും 1 ആൺകുട്ടിയും. വിദ്യാഭ്യാസത്തിലോ, ഭാവി പരിപാടികളിലോ ലിംഗാടിസ്ഥാനത്തിലുള്ള ഒരു വിവേചനവും അവർ പ്രകടിപ്പിച്ചിരുന്നില്ല. ആരതി, നിന്റെ അപ്പൂപ്പനും അമ്മൂമ്മയും അവരുടെ മക്കൾക്ക് നൽകിയ സന്ദേശം വ്യക്തമായിരുന്നു - സംതൃപ്തി നൽകുന്ന പ്രയത്തികൾക്കായി പൂർണ്ണമായ ആത്മസമർപ്പണം ഉണ്ടാവണമെന്ന് അവർ നിഷ്കർഷിച്ചു. അവരുടെ ഈ നിർദ്ദേശം പിൽക്കാലത്ത് ഞങ്ങൾക്ക് വളരെ പ്രയോജനം ചെയ്തു. ആത്മവിശ്വാസത്തോടെ, സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാൻ ഞങ്ങൾ പ്രാപ്തരായി. സ്വയം തിരിച്ചറിയുവാനും ഈ തന്നെ സഹായിച്ചു.


എനിക്ക് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.. ഹാർട്ട് അറ്റാക്ക് ആയിരുന്നു. അദ്ദേഹമില്ലാതെ ഞങ്ങൾ ജീവിക്കുവാൻ പഠിച്ചിരുന്നില്ല. ജീവിതത്തിന്റെ കയ്പ്പുകളിൽ നിന്ന് അന്ന് വരെ ഞങ്ങൾ അന്യരായിരുന്നു. ഒരു അപായസൂചന പോലുമില്ലാതെ, അന്നു രാത്രിജീവിതം മാറി മറിഞ്ഞു. ഒരു വീട്ടമ്മയായിരുന്ന അമ്മയുടെ ചുമതലയിലായി ഞങ്ങൾ 3 കുട്ടികളുടെ ജീവിതവും. പതുക്കെ ഞങ്ങൾ തിരിച്ചറിയുകയായിരുന്നു - അമ്മ എത്ര കരുത്തുറ്റ സ്ത്രീയായിരുന്നു എന്ന്.. തന്നാൽ കഴിയുംവിധം ഏറ്റവും മാന്യമായ വിധത്തിൽ അവർ ഞങ്ങളുടെ ജീവിതങ്ങളെ നയിച്ചു.


ഒരു ചെറിയ സ്ഥാപനത്തിൽ ടെക്സ്റ്റയിൽ ഡിസൈനിംഗിൽ അമ്മ ജോലി ചെയ്യുവാൻ തുടങ്ങി, അമ്മയെ വേണ്ടെന്നു വയ്ക്കുവാൻ ആ സ്ഥാപനത്തിന് കഴിയാത്ത വിധം വരെ! ഒറ്റയ്ക്ക് കുടുംബം പുലർത്താൻ അമ്മ നന്നെ പാടുപ്പെട്ടിരിക്കണം... അറിയില്ല .... പക്ഷെ, ഞങ്ങൾക്ക് അങ്ങനെ അനുഭവപ്പെടാതിരിക്കുവാൻ അവർ ശ്രദ്ധിച്ചു. ഞങ്ങൾ ഓരോരുത്തരും സ്വന്തം കരിയർ കണ്ടെത്തുന്നത് വരെ അമ്മ അദ്ധ്വാനിച്ചു. അമ്മയ്ക്ക് ഇത്ര ആത്മധൈര്യവും ദീർഘവീക്ഷണവും ഉണ്ടെന്ന് ഒരിക്കലും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.


[caption id="attachment_14475" align="aligncenter" width="491"]Chanda Kochhar with her husband Deepak Kochhar and daughter Aarti
Chanda Kochhar with her husband Deepak Kochhar and daughter Aarti[/caption]

കുടുംബത്തിന്റെ സമയവും സന്തോഷവും ചീന്തിയെടുത്തു കൊണ്ടാവരുത് മാതാപിതാക്കളായ ആരും കരിയർ പടുത്തുയർത്തേണ്ടത്. ഞാൻ ICICI യുടെ MD യും CEO യുമായി നിയമിതയായ കാര്യം നീ പത്രത്തിൽ വായിച്ചതോർക്കുന്നോ? അന്നു നീ അമേരിക്കയിലായിരുന്നു.രണ്ടു ദിവസത്തിന് ശേഷം നീ അയച്ച മെയിൽ ഞാൻ മറന്നിട്ടില്ല - "ഇത്രയും ഉന്നതമായ ഒരു കരിയറിന് അമ്മ പ്രാപ്തയാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞില്ല, കാരണം വീട്ടിൽ എപ്പോഴും നിങ്ങൾ ഒരു അമ്മയായിരുന്നു."


മോളെ, നീയും അങ്ങനെയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

പ്രയാസങ്ങൾ ഉണ്ടാവുമ്പോൾ, അതിനെ അതിജീവിച്ചു മുന്നേറുന്നതിനെ കുറിച്ചും ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്. അച്ഛൻ മരണപ്പെട്ടപ്പോഴും, അമ്മ പാലിച്ച ശാന്തന്തയും സമചിത്തതയും എന്നെ അതിശയിപ്പിക്കുന്നു. പ്രതിസന്ധികളിൽ നമ്മൾ കരുത്താർജ്ജിക്കണം, ഒരിക്കലും നമ്മുടെ മേൽ വിജയിക്കുവാൻ പ്രശ്നങ്ങളെ അനുവദിക്കരുത്.


2008-ൽ ICICI ബാങ്കിനുണ്ടായ ആപത്ഘട്ടത്തെ ഞാൻ ഓർക്കുകയാണ്. സമൂഹത്തിൽ ഇത് വലിയ ചർച്ചയായി, മാധ്യമങ്ങളിൽ ഞങ്ങൾ വിസ്തരിക്കപ്പെട്ടു. ഉറച്ച കാഴ്ചപാടുകളോടെ ഞാൻ പ്രവർത്തനം തുടർന്നു. സ്റ്റേക്ക് ഹോൾഡേഴ്സുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടു - സാധാരണ ഡെപ്പോസിറ്റർ മുതൽ വൻകിട നിക്ഷേപകരുമായി ഞാൻ സംസാരിച്ചു. സർക്കാരുമായി ചർച്ചകൾ നടത്തി... അവരുടെ ആകുലത ഞാൻ മനസ്സിലാക്കി. ആയുഷ്ക്കാലം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുമെന്ന് പലരും ഭയപ്പെട്ടു. പണം പിൻവലിക്കുവാൻ എത്തുന്ന നിക്ഷേപകരോടു അനുഭാവപ്പൂർവം പെരുമാറണമെന്ന് ഞാൻ നിർദേശം നൽകി. അവർക്ക് ഇരിക്കുവാൻ കസേരയും കുടിക്കുവാൻ വെള്ളവും നൽകി. യഥാർത്ഥമായും പ്രതിസന്ധിയൊന്നും ഇല്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. അവർക്ക് പണം പിൻവലിക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും സൗകര്യവുമുണ്ടായിരുന്നു.


ആയിടെ നിന്റെ സഹോദരന്റെ സ്ക്വാഷ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ ഞാൻ 2 മണിക്കൂറോളം ചെലവഴിച്ചു. ഞാൻ അന്ന് അവിടെ ചെലവഴിച്ച സമയം, ബാങ്കിന്റെ ഇടപാടുകാർക്ക് വിശ്വാസ്യത തിരികെ നൽകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ചില കുട്ടികളുടെ അമ്മമാർ എന്റെയടുത്ത് വന്ന് ചോദിച്ചു - "നിങ്ങൾ ICICI യുടെ ചന്ദ കൊച്ഛാർ അല്ലെ ?" അതേ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അവരുടെ മറുപടി എന്നെ അതിശയിപ്പിച്ചു. ഈ പ്രതിസന്ധികൾ ബാങ്കിന്റെ മേൽ ആരോപിക്കുമ്പോഴും, ഞാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നത് കൊണ്ട് അവർക്ക് ഒരു കാര്യം മനസ്സിലായി അത്രേ... ബാങ്ക് സുരക്ഷിതമായ കൈകളിലാണെന്നും, അവരുടെ പണത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും!


സാഹചര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങൾ എടുക്കുവാനും, അറിയാത്തതിനെ ഭയപ്പെടാതിരിക്കുവാനും ഞാൻ പഠിച്ചതും എന്റെ അമ്മയിൽ നിന്നുമാണ്. കരിയറിന് വേണ്ടി കഠിനമായി പ്രയത്നിക്കുമ്പോഴും, ഞാൻ എന്റെ കുടുംബത്തിനൊപ്പം നിലനിന്നു. എന്ത്റെ ഭർതൃമാതാവിന്റെ കാര്യങ്ങളിൽ ഞാൻ ശ്രദ്ധ പുലർത്തി. ബാധ്യതകളില്ലാത്ത സ്നേഹം അവതരനിക്ക് പകരം നൽകി. ഓർക്കുക, ബന്ധങ്ങളുടെ നിലനിൽപ്പ് കരുതലിലും സ്നേഹത്തിലുമാണ്.. നമ്മൾ നൽകുന്നത് നമ്മുക്ക് തിരിച്ചു കിട്ടുന്നു.


വീട്ടിൽ നിന്നും ഞാൻ അകന്നു നിൽക്കുന്നതിനെ നിന്റെ അച്ഛൻ എതിർത്തിരുന്നുവെങ്കിൽ, എന്റെ കരിയർ ഇത്ര മികച്ചതാകുമായിരുന്നില്ല. ഞങ്ങൾ പരസ്പരം അംഗീകരിച്ചു, മാനിച്ചു... സ്വന്തം കരിയറിൽ സത്യസന്ധരായി. നീയും ഇത് പിന്തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു. നീണ്ട സമയങ്ങൾ ഞാൻ വീട്ടിൽ ഇല്ലാതിരുന്നതിനെ നീയും പരാതിപ്പെട്ടില്ല. ഇല്ലെങ്കിൽ, ഞാൻ എങ്ങനെ മന: സന്തോഷത്തോടെ ജോലിയിൽ തുടരുമായിരുന്നു? എന്റെ വിജയം എന്റെ അനുഗ്രഹീത കുടുംബമാണ്.


നിന്റെ ബോർഡ് പരീക്ഷയുടെ ദിവസങ്ങളെയും ഞാൻ ഓർമ്മിക്കുകയാണ്..

ലീവെടുത്തു ഞാൻ നിന്നോടൊപ്പം സ്കൂളിലെത്തി. ഞാന്‍ നിന്നോടൊപ്പം വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ നീ പറഞ്ഞത് - അമ്മയില്ലാതെ ഞാൻ ഇത്ര വർഷം പരീക്ഷയ്ക്ക് പോയതിനെ കുറിച്ചാണ്. മോളെ, അത് വല്ലാതെ എന്നെ മുറിപ്പെടുത്തി, എങ്കിലും ഞാൻ ആശ്വസിച്ചു... എന്റെ ജോലി നിന്നെയും സ്വയം പര്യാപ്തയാക്കിയിരിക്കുന്നു. നീ സ്വന്തം കാര്യങ്ങൾ ചെയ്യുവാൻ പ്രാപ്തയാക്കി. മാത്രമല്ല, നിന്റെ സഹോദരന്റെ കാര്യങ്ങളും നീ ശ്രദ്ധിച്ചു. എന്റെ അഭാവം നീ അവനെ അറിയിച്ചില്ല. നിന്നിൽ ഞാൻ പ്രതീക്ഷകൾ അർപ്പിച്ചു, നിന്നെ വിശ്വസിച്ചു.... ഇന്ന് നീ അങ്ങനെ തന്നെയായി തീർന്നു. വളരുന്ന തലമുറയിൽ ഓരോരുത്തരും നിന്നെ പോലെയാകട്ടെ .... ചെറിയ ജീവിതങ്ങൾ വലിയ ഉത്തരവാദിത്വങ്ങളുടെ ഭാഗമാകട്ടെ.


ഞാൻ വിധിയിൽ വിശ്വസിക്കുന്നുണ്ട്... എന്നിരുന്നാലും കഠിനാധാനത്തിന്റെയും, പരിശ്രമത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണുവാൻ കഴിയില്ല. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, നമ്മുടെ വിധി നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണ്. വിധിയെ നമ്മുടെ കയ്യിലെടുക്കൂ.... ആഗ്രഹിക്കുന്നതിനെ സ്വപ്നം കാണൂ.. നിന്റെ ജീവിതം നീ തന്നെ എഴുതണം! എന്നും നിനക്ക് ഉയർച്ചയുണ്ടാവണം...

ആകാശത്തെ ലക്ഷ്യം വയ്ക്കൂ.... ചുവടുകൾ പിഴയ്ക്കരുത്... ഒരോ പടിയും അസ്വദിച്ചു കയറുക. വലിയ ഒരു യാത്രയുടെ ചെറിയ ചുവടുകളാണത്.


മുന്നോട്ട് പോകുന്തോറും, കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും... ചിലപ്പോൾ മറ്റുള്ളവർ പരിഹസിക്കുന്ന തീരുമാനങ്ങൾ പോലും! നീ ചെയ്തതു ശരിയെന്നു മറ്റുള്ള ർ വ ക്ക് മുന്നിൽ സ്ഥാപിക്കേണ്ടതായും വരും. ശരിതെറ്റുകളെ കുറിച്ച് ചിന്തിച്ചു മാത്രം തീരുമാനങ്ങളെടുക്കുക... എടുത്തു കഴിഞ്ഞാൽ അനിശ്ചിതത്തിൽ അവയെ ഒഴിവാക്കരുത്.


ആരതി, ദൃഢനിശ്ചയമുള്ള ഒരു മനസ്സിന് കീഴ്പ്പെടുത്താൻ കഴിയാത്തതായി ഒന്നുമില്ല. ലക്ഷ്യം കാണുവാൻ വേണ്ടി ഒരിക്കലും മൂല്യങ്ങളെയും സത്യസന്ധതയെയും കൈവെടിയരുത്. നിന്റെ സ്വപ്നങ്ങളിൽ ഒത്തുതീർപ്പ് അനുവദിക്കരുത്. മറക്കരുത്, മറ്റുള്ളവരുടെ വേദനകളെയും നീ തിരിച്ചറിയണം. നീ അനുവദിക്കാത്തിടത്തോളം പ്രതിസന്ധികൾ നിന്റെ ജീവിതത്തിൽ ഒരു പ്രയാസമാകില്ല.

സുഃഖവും ദു:ഖവും ചേർന്നതാണ് ജീവിതം! തുല്യമായി അവയെ കൈകാര്യം ചെയ്യുവാൻ സാധിക്കണം. എല്ലാ അവസരങ്ങളും എന്തെങ്കിലും പഠിപ്പിക്കുന്നു.... ജീവിക്കേണ്ടത് എങ്ങനെയാണെന്ന്!

സ്നേഹത്തോടെ,
                            ......അമ്മ

Read More >>