രാജ്യം വെന്തുരുകുന്നു; കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു

കനത്തചൂടില്‍ രാജ്യം വെന്തുരുകുന്നു. കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 70 കവിഞ്ഞു. ഏപ്രില്‍ മാസത്തിലെ ചൂട് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന...

രാജ്യം വെന്തുരുകുന്നു; കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു

delhi-weather-101

കനത്തചൂടില്‍ രാജ്യം വെന്തുരുകുന്നു. കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 70 കവിഞ്ഞു. ഏപ്രില്‍ മാസത്തിലെ ചൂട് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒഡീഷ, തെലുങ്കാന എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ നടന്നത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച അനുഭവപ്പെട്ടത് 41 ഡിഗ്രി ചൂടാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ ചൂട് 45 ഡിഗ്രിയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ മിക്ക ജലസംഭരണികളിലും ജലനിരപ്പ് ഏകദേശം വറ്റിയ നിലയിലാണ്.

പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് 91 ജലസംഭരികളിലെ അളവ്. 23 ശതമാനത്തില്‍ താഴെയാണ് ഈ ജലസംഭരണികളിലെ ജലനിരപ്പ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണത്തിനൊപ്പം കനത്ത ചൂടുകാ്‌ററും അനുഭവപ്പെടുന്നുണ്്ട്.

Read More >>